ഇടയ്ക്കിടെ ഉണ്ടാകുന്ന തലകറക്കത്തിന് പ്രധാന കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. ഏതൊക്കെ തലകറക്കങ്ങളെ ആണ് കൂടുതൽ ഭയക്കേണ്ടത്..

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ കുറിച്ച് ആണ് അതാണ് തലകറക്കം.. ഈ തലകറക്കം വരുന്ന ആളുകൾക്ക് മാത്രമേ അതിൻറെ ബുദ്ധിമുട്ടും കഷ്ടപ്പാടുകളും അറിയുള്ളൂ.. തലകറക്കം ഒരുവിധം എല്ലാ ആൾക്കാരെയും ഇത് വരുന്ന ആളുകൾക്ക് ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ഒരു ചെറിയ രോഗലക്ഷണം ആയിട്ട് നമുക്ക് ഇതിനെ കണക്കാക്കാം.. അപ്പോൾ നമുക്ക് നോക്കാം എന്താണ് ഇങ്ങനെ തലകറക്കം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ..

ഈ തലകറക്കം വരുന്നത് കൊണ്ട് എന്തൊക്കെ ബുദ്ധിമുട്ടുകൾ നമുക്ക് വരാം.. അതു മാത്രമല്ല ഈ തലകറക്കം നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. എങ്ങനെ അത് നമുക്ക് വരാതിരിക്കാൻ നോക്കാം.. അതുപോലെ ഏതൊക്കെ തരം തലകറക്കം കളാണ് നമ്മൾ ഭയപ്പെടേണ്ടത്.. ഏതൊക്കെ തലകറക്കങ്ങളാണ് സിമ്പിൾ ആയി എടുക്കേണ്ടത്.. ആദ്യം പറയാൻ പോകുന്നത് ബാലൻസ് എന്ന് പറയുന്നത് എന്താണ്.. ബാലൻസ് നമ്മുടെ ശരീരത്തിൽ നിലനിർത്തുന്നത്.. മൂന്ന് ഘടകങ്ങളാണ്..

ഒന്നാമത്തെ നമ്മുടെ കാഴ്ച.. രണ്ടാമത്തേത് നമ്മുടെ ഉള്ളം ചെവിയുടെ അകത്തുള്ള ഏരിയ.. മൂന്നാമത്തെ നമ്മുടെ കാൽപാദങ്ങളിലുള്ള ചെറിയ റിസപ്റ്റർ.. ഇവ മൂന്നും കൂടിച്ചേർന്നുള്ള ഒരു ബാലൻസ് ആണ് നമ്മുടെ ശരീരത്തിന് ബാലൻസ് മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം..അപ്പോൾ ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്നത് എന്തൊക്കെയായിരിക്കും കാരണങ്ങൾ.. ആദ്യം തന്നെ ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ നോക്കാം..