ഉഗ്രരൂപിണിയും ശാന്ത സ്വരൂപിണിയുമായ കാട്ടിൽ മേക്കത്തിൽ അമ്മയെ കുറിച്ച് മനസ്സിലാക്കാം…

കാട്ടിൽ മേക്കത്തിൽ അമ്മയെ കുറിച്ചാണ് ഈ വീഡിയോ.. കാട്ടിൽ മേക്കതിൽ എന്നറിയപ്പെടുന്ന ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠ.. കായലും കടലും സംഗമിക്കുന്ന പുണ്യഭൂമി കൂടിയാണ്.. കായലിനും കടലിനും ഇടയിൽ അത്ഭുതങ്ങളും അനുഗ്രഹങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു അത്ഭുതമാണ് ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ.. പ്രകൃതിരമണീയമായ കാഴ്ചകൾ കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന ഗ്രാമപ്രദേശമാണ് പൊന്മന.. പൊന്മനയെ ഒരു പുണ്യഭൂമിയാക്കി തീർത്തു ഈ ക്ഷേത്രം.. .

   

കൊല്ലം ജില്ലയിലെ ചവറക്ക് സമീപം പൊന്മനയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.. പൊന്മന കൊട്ടാരക്കടവിൽ നദി കടന്നിട്ട് വേണം ക്ഷേത്രത്തിലെത്താൻ.. അമ്മയെ മനസ്സുരുകി പ്രാർത്ഥിക്കുന്നവർ ഇന്ന് ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും അമ്മയുടെ ഭക്തർ ഉണ്ട്.. ഇനി നമുക്ക് ക്ഷേത്രത്തിലെ അത്ഭുതങ്ങളെക്കുറിച്ച് നോക്കാം.. .

കടലിൽ നിന്ന് 10 മീറ്റർ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.. 15 വർഷങ്ങൾക്കു മുൻപ് ഡിസംബറിൽ നമ്മളെ വിഷമിപ്പിച്ച സുനാമി ഉണ്ടായപ്പോൾ കടലിന്റെ അടുത്ത കിടക്കുന്ന ക്ഷേത്രത്തിന് ഒരു കേടുപാടുകളും ഉണ്ടായില്ല.. അന്ന് ക്ഷേത്രത്തിൽ സംഭവിച്ചത് ഒരു അത്ഭുതം തന്നെയായിരുന്നു.. അലറി അടിച്ചു വന്ന രാക്ഷസരമാലകൾ ക്ഷേത്രത്തെ .

തൊടാതെ രണ്ടായി പിരിഞ്ഞ് ഒഴുകി പോയി.. ഒരിറ്റു ജലം പോലും ക്ഷേത്രത്തിൻറെ ഉള്ളിൽ കയറിയില്ല എന്നുള്ള വാർത്ത എല്ലാവരും അത്ഭുതത്തോടുകൂടിയാണ് നോക്കി കണ്ടത്.. കടലിൽ നിന്നും വെറും പത്ത് മീറ്റർ മാത്രം അകലെയുള്ള ക്ഷേത്രത്തിൽ അഞ്ച് കിണറുകൾ ഉണ്ട്.. എന്നാൽ അത്ഭുതമെന്നു പറയട്ടെ ഈ കിണറുകളിൽ എല്ലാം ശുദ്ധമായ ഉപ്പ് കലരാത്ത വെള്ളമാണ് ലഭിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….