മൂക്കിൽ നിന്ന് രക്തം വരുന്ന എല്ലാ അവസ്ഥകളും ക്യാൻസർ ആണോ.. മൂക്കിൽ നിന്നും രക്തം വരുന്നതിന് യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് പറയാൻ പോകുന്നത് മൂക്കിനകത്ത് നിന്ന് വരുന്ന രക്തത്തെ കുറിച്ചാണ്. മൂക്കിനകത്ത് നിന്ന് രക്തം വരുന്ന അവസ്ഥയാണ് എപ്പി സ്റ്റാറ്റക്സ്.. നമ്മൾ സിനിമയിൽ കാണാറില്ലേ മൂക്കിനകത്ത് നിന്ന് രക്തം വരുമ്പോൾ എല്ലാവരും പെട്ടെന്ന് പേടിച്ചുപോയി അത് ബ്ലഡ് ക്യാൻസർ ആയിട്ട് പറയുന്നത്.. അതുപോലെ മരിക്കുന്നതും നമ്മൾ കാണാറില്ലേ.. മൂക്കിൽ നിന്ന് രക്തം വരുന്നത് എത്ര തവണ നമ്മൾ ഒഴിവാക്കാൻ നോക്കിയാലും വളരെ കൂടുതൽ ടെൻഷനും പേടിയും ഉള്ള ഒരു കാര്യമാണ് മൂക്കിനകത്ത് നിന്ന് രക്തം വരുന്നത്.. അതിൻറെ കാരണം എന്താണെന്ന് വെച്ചാൽ ഈ മൂക്ക് നമ്മുടെ തലച്ചോറിനെയും കണ്ണിനെയും നമ്മുടെ ശരീരത്തെയും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലം ആയതുകൊണ്ടാണ് നമുക്ക് ഇത്രയും പേടി..

ഇതുമാത്രമല്ല നമ്മൾ പറഞ്ഞ പോലെ ഇതിൽ കുറേ അന്ധവിശ്വാസങ്ങളും ഇതിനെക്കുറിച്ച് അറിയാത്ത കുറേ കാര്യങ്ങളുണ്ട് മൂക്കിലെ രക്തത്തെ കുറിച്ച്.. അപ്പോൾ അതിൻറെ കറക്റ്റ് ആയ കാരണങ്ങളും.. അത് എങ്ങനെ നമുക്ക് മനസ്സിലാക്കാൻ പറ്റും എന്നുള്ള കാര്യങ്ങൾ.. നമുക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ആദ്യം എന്ത് ചെയ്യാൻ സാധിക്കും എന്നുള്ളതും.. അത് സ്ഥിരീകരിക്കാനുള്ള ബ്ലഡ് ടെസ്റ്റുകൾ.. എക്സ്-റേ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും.. ആ രോഗനിർണയം കഴിഞ്ഞിട്ട് എങ്ങനെ അത് നമുക്ക് ചികിത്സിച്ച് എടുക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്..

അപ്പോൾ നമുക്ക് ആദ്യം തന്നെ എങ്ങനെയാണ് മൂക്കിനകത്ത് നിന്ന് ഇത്രയും ബ്ലഡ് വരുന്നത് എന്ന് മനസ്സിലാക്കാം.. അതായത് നമ്മുടെ മൂക്ക് എന്നു പറയുന്നത് ഒരുപാട് രക്തക്കുഴലുകൾ നിറഞ്ഞുകിടക്കുന്ന ഓർഗൻ ആണ്.. നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ രക്തക്കുഴലുകൾ ഉള്ളത് മൂക്കിലാണ്.. ഈ രക്തക്കുഴലുകൾക്ക് ഒരു പ്രത്യേകത ഉണ്ട്.. ഈ രക്തക്കുഴലുകളുടെ കുഴൽ വളരെ തിൻ ആയിരിക്കും.. വളരെ നേർമ ഉള്ളതായിരിക്കും.. അതിനു മുകളിൽ ഉള്ള കവറും നർമ ഉള്ളതായിരിക്കും..