തൈറോയ്ഡ് എന്ന രോഗം നമുക്ക് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം.. ഇത് ഉണ്ടെങ്കിൽ ശരീരം നമുക്ക് മുൻപേ കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെ.. ഇത് നമുക്ക് എങ്ങനെ പൂർണമായും പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് തൈറോയ്ഡ് സംബന്ധമായ ഒരു പ്രശ്നത്തെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ കഴുത്തിനെ മദ്യ ഭാഗത്തായിട്ടാണ് ഒരു ചിത്രശലഭത്തിനെ ആകൃതിയിൽ ഇരിക്കുന്ന ഒരു ഗ്രന്ഥിയാണ്.. അപ്പോൾ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഇൻറെ ഏറ്റക്കുറച്ചിലുകൾ കാരണം പല പല പ്രശ്നങ്ങൾ നമ്മൾ നേരിടാറുണ്ട്. അതിൽ വളരെ കോമൺ ആയിട്ടുള്ള വളരെയധികം രോഗികളിൽ കാണുന്ന ഒരു പ്രധാന പ്രശ്നമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോൺ കുറഞ്ഞുപോകുന്ന അതു കൊണ്ട് ഉണ്ടാകുന്ന പ്രശ്നം..

തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നില്ല എന്നുള്ള സാഹചര്യം അതല്ലെങ്കിൽ ഹൈപ്പോതൈറോയ്ഡിസം എന്നാൽ സാഹചര്യത്തിൽ പല രോഗികൾക്കും പല ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. നമ്മൾ നോക്കിക്കഴിഞ്ഞാൽ പ്രമേഹരോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹോർമോൺ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു വ്യക്തി എൻഡോക്രൈനോളജിസ്റ് ആണ്..

തൈറോയ്ഡ് ഗ്രന്ഥിയിൽ പലപ്പോഴും മൂന്നുതരം പ്രധാന പ്രശ്നങ്ങൾ കാണാറുണ്ട്.. ഒന്നാമത് ആയിട്ട് തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന മുഴകൾ.. അതായത് ഗോയിറ്റർ പ്രശ്നം.. ഇത് പലർക്കും ഉണ്ടാകാറുണ്ട്.. രണ്ടാമത്തേത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞുപോകുന്ന അവസ്ഥ അല്ലെങ്കിൽ ഹൈപോതൈറോയ്ഡിസം.. മൂന്നാമത്തെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടി പോകുന്ന അവസ്ഥ അതായത് ഹൈപ്പർതൈറോയ്ഡിസം..