ചുണ്ടിലെ കറുപ്പ് നിറം വരുന്നതിൻറ കാരണങ്ങളും പരിഹാരമാർഗങ്ങളും.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

നമ്മുടെ മുഖസൗന്ദര്യത്തിന് വലിയൊരു ഭാഗമാണ് കണ്ണുകളും നമ്മുടെ ചുണ്ടുകളും.. അതുപോലെ ചുണ്ടിലെ കട്ടി അതുപോലെ ചുണ്ടിന് കളർ.. ചുണ്ടിന് നിറവ്യത്യാസം വേണം എന്ന് ആഗ്രഹിച്ചുകൊണ്ട് സ്ത്രീകളും പുരുഷന്മാരും ഒരുപോലെതന്നെ ക്ലിനിക്കിൽ വന്നു ചോദിക്കാറുണ്ട്.. ഇന്നത്തെ വീഡിയോയിൽ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഡാർക്ക് ലിപ്സ് നെ കുറിച്ചാണ്.. ഇതിനെ എന്താണ് കാരണങ്ങൾ.. ഇത് നമുക്ക് പരിഹരിക്കാൻ സാധിക്കുമോ.. എങ്ങനെയാണ് പരിഹരിക്കാൻ പറ്റുക അതിന് ഒരുപാട് ചെലവ് ഉണ്ടോ.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്.. ആദ്യം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ടാണ് ഒരാൾക്ക് ഡാർക്ക് ലിപ്സ് ഉള്ളത്..

അതിന് നിറവ്യത്യാസം എന്തുകൊണ്ടാണ് കാണുന്നത് എന്ന് വച്ചാൽ.. എല്ലാവരും ആഗ്രഹിക്കുന്നത് പിങ്ക് നിറത്തിലുള്ള ലിപ്സ് ആണ്.. ഡാർക്ക് ലിപ്സ് വരാനുള്ള ഒരു പ്രധാന കാരണം നമ്മുടെ ജനറ്റിക് തന്നെയാണ്.. ജനിതകമായ നമുക്കൊരു ഡാർക്ക് ലിപ്സ് ഉണ്ടെങ്കിൽ അതു മാറ്റിയെടുക്കാൻ നമുക്ക് വളരെ ബുദ്ധിമുട്ടാണ്.. നമ്മുടെ മാതാപിതാക്കൾക്ക് ഉണ്ടെങ്കിൽ നമുക്ക് വരാനുള്ള നല്ലൊരു സാധ്യത ഉണ്ട്.. രണ്ടാമത്തെ കാരണം പുകവലി.. വളരെ കോമൺ ആണ് ഇത് കൂടുതൽ പുരുഷൻമാരിലാണ് കാണുന്നത് എങ്കിലും സ്ത്രീകളിലും ഇന്ന് കാണുന്നുണ്ട്.. പുകവലി എന്ന് പറയുന്നത് ഡാർക്ക് ലിപ്സ് ഉണ്ടാക്കാനുള്ള ഒരു പ്രധാന കാരണം തന്നെയാണ്..

അത് അവർ അറിയുന്ന ഉണ്ടെങ്കിൽ പോലും സമ്മതിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും.. മൂന്നാമത്തെ കാരണം വെയിൽ കൊള്ളുന്ന സാഹചര്യങ്ങളാണ്.. അതായത് വെയിൽ കൊള്ളുമ്പോൾ നമ്മുടെ ബാക്കി ചർമ്മങ്ങൾ എങ്ങനെ ഡാർക്ക് ആയി പോകുന്നുണ്ടോ.. അതുപോലെ തന്നെ ആയിരിക്കും നമ്മുടെ ചുണ്ടിന് കളർ വ്യത്യാസം വരുന്നത്.. കണ്ണിനു താഴെയുള്ള സ്കിന് അതുപോലെ ചുണ്ടിൽ ഉള്ള സ്കിൻ വളരെ തിൻ ആയിട്ടുള്ളതാണ്.. അതുകൊണ്ട് ഇവിടെ വളരെയധികം ഡാമേജ് വരാനുള്ള സാധ്യത കൂടുതലാണ്..