പല്ലുകൾ പൊങ്ങി വരുക അതുപോലെ പല്ലി ഗ്യാപ്പ് വരിക.. തുടങ്ങിയവ ഉണ്ടാകുന്നതിന് കാരണം എന്താണ്.. പല്ലിൽ കമ്പി ഇടാതെ ഇത് പരിഹരിക്കാൻ സാധിക്കുമോ.. വിശദമായി അറിയുക..

പല്ല് പൊങ്ങുക അല്ലെങ്കിലും പല്ലിൽ ഗ്യാപ്പ് വരിക.. പല്ല് ക്രമംതെറ്റി വരിക.. ഇതെല്ലാം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കുട്ടികളെ പറ്റിയുള്ള ഒരു ടെൻഷനും.. യുവാക്കളെ സംബന്ധിച്ചെടുത്തോളം അത് അവരുടെ ജീവിതത്തിലെ ആത്മവിശ്വാസം ഉണ്ടാക്കുന്ന പ്രശ്നവും.. മധ്യ വയസ്സുള്ള ആളുകൾക്ക് വരെ അതൊരു ആത്മവിശ്വാസ പ്രശ്നമായി മാറുന്നു.. ഇത്തരം ഒരുപാട് കേസുകൾ ഞാൻ ദിവസവും കാണാറുണ്ട്.. അപ്പോൾ അവരെല്ലാം ശ്രദ്ധിച്ച് അതിൽ നിന്ന് എനിക്ക് മനസ്സിലായത് അവർക്ക് ആത്മവിശ്വാസത്തിന് പ്രശ്നങ്ങളാണ്..

അവരെ സംബന്ധിച്ചിടത്തോളം അവരുടെ ചിരിയാണ് പ്രശ്നം എന്ന് പറയുമ്പോഴും ഞാൻ അവരോട് സംസാരിക്കുമ്പോൾ അവർക്ക് ഒരു ആത്മവിശ്വാസക്കുറവ് ഉണ്ട് എന്ന് ഉള്ളതാണ് ഞാൻ മനസ്സിലാക്കുന്നത്.. ഇന്നത്തെ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത് പല്ല് എന്തുകൊണ്ടാണ് പൊങ്ങി വരുന്നത്.. പല്ലുകൾക്കിടയിൽ എന്തുകൊണ്ടാണ് ഗ്യാപ്പ് വരുന്നത്.. പല്ല് എങ്ങനെയാണ് ക്രമം തെറ്റി വരുന്നത്.. ഇത്തരം വിഷയങ്ങളെക്കുറിച്ച് ആണ് ഇന്ന് സംസാരിക്കുന്നത്.. ആദ്യം തന്നെ നമുക്ക് പല്ലിൻറെ താടിയെല്ലുകൾ കുറിച്ച് ഒന്നറിയാം.. ആദ്യം നമുക്ക് മുകളിലെ താടിയെല്ല് അതുപോലെ താഴത്തെ താടിയല്ല് ആണ് ഉള്ളത്.. കീഴ്ത്താടി അതുപോലെ മെൽതാടി എന്നാണ് പറയുന്നത്..

ഇവയിൽ ആദ്യം പാൽപ്പല്ലുകൾ ആയിട്ട് 20 എണ്ണം ഉണ്ടാവും.. 10 എണ്ണം മുകളിൽ 10 എണ്ണം താഴെ.. ഈ പല്ലുകൾ ഒരു പ്രത്യേക ക്രമത്തിൽ ആണ് പോകുന്നത്.. ഈ 20 പാൽപ്പല്ലുകൾ പോയിട്ട് 32 പല്ലുകൾ 16 എണ്ണം മുകളിൽ 16 എണ്ണം താഴെ ആയിട്ടാണ് നമ്മൾക്ക് പറഞ്ഞു വെച്ചിരിക്കുന്നത്.. ഈ രണ്ട് ഭാഗങ്ങളിലെയും പല്ലുകൾ പോകുന്ന സമയവും പല്ലുകൾ മുളക്കുന്ന സമയവും തമ്മിലുള്ള കൃത്യമായ ബന്ധം നിലനിർത്തിയാൽ ഒരു പരിധിവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറില്ല.. നമ്മുടെ ജനറ്റിക് പ്രത്യേകതകൾ കൊണ്ട് നമ്മൾ എല്ലാ വ്യക്തികളും യൂണിക്ക് ആയതുകൊണ്ട് അവർക്ക് അവരുടെ ഫാമിലിയുടെ യുടെ ജനറ്റിക് ഉള്ളതുകൊണ്ട് പലരിലും ഇത് ഒരുപോലെയല്ല സംഭവിക്കുന്നത്..