നെഞ്ചെരിച്ചിൽ അതുപോലെ നെഞ്ചുവേദന, ഗ്യാസ്ട്രബിൾ ഇത്തരം ലക്ഷണങ്ങൾ അറ്റാക്ക് സാധ്യത ആണോ.. ഇവ പൂർണമായും മാറ്റിയെടുക്കാനുള്ള പ്രതിവിധികൾ എന്തെല്ലാം..

നെഞ്ചെരിച്ചിൽ..ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾ.. അതുപോലെതന്നെ നെഞ്ചിനും വയറിനും ഇടയിലുള്ള പുകച്ചിൽ.. പ്രത്യേകിച്ചും നമുക്ക് ഇത് അറ്റാക്ക് സാധ്യത ആണോ എന്ന് ഫീൽ ചെയ്യുന്നത്.. അതുപോലെതന്നെ വയർ കാളിച്ച.. അതുപോലെ വയറിനുള്ളിൽ എന്തൊക്കെയോ സംഭവിക്കുന്ന അതുപോലെയുള്ള ഒരു ബുദ്ധിമുട്ടും.. ഭക്ഷണം കഴിക്കാൻ ഒരു മടുപ്പ്.. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ തന്നെ വയറിനുള്ളിൽ ഒരു നീറ്റൽ.. അതിനുശേഷം അപ്പോൾ തന്നെ വിശക്കുന്ന ഒരു ഫീൽ.. ചില ആളുകൾക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ തന്നെ ടോയ്‌ലെറ്റിൽ പോകാൻ ഉള്ള ഒരു തോന്നൽ.. ഇങ്ങനെ വയറ് സംബന്ധമായ ഒരുപാട് കാര്യങ്ങൾ അലട്ടുന്ന ആളുകളാണ് നമ്മളിൽ നൂറിൽ 98 ശതമാനം ആളുകളും..

പലപ്പോഴും നമ്മുടെ അടുത്തുവരുന്ന രോഗികൾ മറ്റു പല പ്രശ്നങ്ങളും ആയിട്ടാണ് വരുന്നത്.. അപ്പോൾ നമ്മളെ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിക്കുമ്പോൾ അവർ പറയും ഗ്യാസ് ട്രബിൾ ബുദ്ധിമുട്ട് ഉണ്ട് എന്ന്.. അതുപോലെ കറക്റ്റ് ആയിട്ടു ശോധന ലഭിക്കുന്നില്ല ഡോക്ടർ.. അതുപോലെ പുളിച്ചുതികട്ടൽ ഉണ്ട്.. അതുപോലെ എന്ത് ഭക്ഷണം കഴിച്ചാലും 15 മിനിറ്റ് നേരത്തേക്ക് വയറിനുള്ളിൽ ഒരു പുകച്ചിൽ ആണ്.. അതുപോലെ ചൂടുള്ള ഭക്ഷണമാണ് കഴിക്കുന്നത് എങ്കിൽ അത് ശരീരത്തിനുള്ളിലേക്ക് ഇറങ്ങിപ്പോകുന്നത് അറിയാൻ സാധിക്കുന്നു..

ഇങ്ങനെയുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ അവരെ പറഞ്ഞു തരും.. അപ്പോൾ നമ്മൾ അത്ഭുതപ്പെടും കാരണം ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടു എന്തുകൊണ്ടാണ് ആളുകൾ ഇത് സീരിയസായി എടുക്കാത്തത്.. നൂറിൽ 98 ശതമാനം ആളുകളും ഇതിൻറെ ഒരു ബുദ്ധിമുട്ട് എങ്ങനെ സഹിച്ചു തന്നെ മുന്നോട്ടു പോകുന്നു.. പക്ഷേ മറ്റു പല എന്തെങ്കിലും ബുദ്ധിമുട്ട് കണ്ടാൽ അത് വേഗം ഡോക്ടറെ പോയി കാണിക്കും..