നമുക്ക് ഹോർമോണൽ ഇൻ ബാലൻസ് പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമുക്ക് ഹോർമോണൽ ഇന്ബാലൻസ് ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാം.. പ്രത്യേകിച്ച് ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു വീഡിയോ ആണ്.. കാരണം ഭൂരിഭാഗം ആളുകൾക്കും നമ്മുടെ ശരീരത്തിൽ വന്നുകൊണ്ടിരിക്കുന്ന പലതരം മാറ്റങ്ങളിൽ അത് ഏതുമായി ബന്ധപ്പെട്ടതാണ് അല്ലെങ്കിൽ നമ്മൾ എന്താണ് ശ്രദ്ധിക്കേണ്ടത്.. ഏത് ഡോക്ടറെയാണ് കാണേണ്ടത് എന്തൊക്കെ ടെസ്റ്റുകളാണ് ചെയ്യേണ്ടത്.. ഏതു ഭക്ഷണം ഒഴിവാക്കണം.. ഏതു ഭക്ഷണം നമ്മൾ ഉൾപ്പെടുത്തണം എന്നുള്ള ഒരു ക്ലാരിറ്റി ഇല്ലാതെ വരുമ്പോഴാണ് നമ്മൾ മുന്നോട്ടു പോകുന്നത് അനുസരിച്ച് പ്രശ്നങ്ങൾ ഉണ്ടാകുന്നത്..

അതുകൊണ്ട് നമുക്ക് നേരത്തെ തന്നെ അത് തിരിച്ചറിയാൻ സാധിക്കും.. അതുകൊണ്ട് നമ്മുടെ ശരീരം ഏത് രീതിയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് അതുപോലെ എങ്ങനെയാണ് അതിൻറെ ഒരു ട്രാക്ക് ഉള്ളത്.. അപ്പോൾ ഏത് സാഹചര്യം വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കൂടുന്നത് എന്നുള്ള കാര്യങ്ങൾ എല്ലാം തന്നെ നമുക്ക് നേരത്തെ കണ്ടുപിടിക്കാൻ സാധിക്കും.. നമ്മളുടെ ശരീരപ്രകൃതം അതായത് സ്ത്രീകളുടെ ശരീര പ്രകൃതം അത് ഹോർമോണൽ പ്രശ്നങ്ങളിലേക്ക് ആണോ പോകുന്നത്..

ഞാനിവിടെ പരിശോധിക്കുമ്പോൾ ഒരു നൂറ് പേരാണ് ദിവസവും വരുന്നത് എങ്കിൽ അതിൽ ഒരു 80 ശതമാനവും സ്ത്രീകൾ വരുന്നത് ഹോർമോണൽ പ്രശ്നങ്ങൾ ആയിട്ടാണ്.. അത് പലതരമുണ്ട് ചിലർക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ ആവാം മറ്റുചിലർക്ക് പിസിഒഡി പ്രശ്നങ്ങളാണ്.. ചിലർക്ക് ഇൻഫെർട്ടിലിറ്റി പ്രശ്നങ്ങളാകാം.. പക്ഷേ ഇത് ഹോർമോണൽ പ്രശ്നമാണ് അതിനെ ഇതൊക്കെ ചെയ്യണം എന്ന ഒരു അറിവ് മുൻപേ ഉണ്ടെങ്കിൽ അത് കൂടുതൽ കോംപ്ലിക്കേഷൻ നൂകളിലേക്ക് പോവില്ല..