നമുക്ക് കരൾരോഗ സാധ്യത ഉണ്ടോ എന്ന് എങ്ങനെ മുൻപേ മനസ്സിലാക്കാം.. ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആരും അവഗണിക്കരുത്.. വിശദമായി അറിയുക

കരൾ രോഗം മൂലം മുഖവും ശരീരവും കറുക്കുന്നതും..രോഗം മൂർച്ചചിച്ച് രക്തം ശർദ്ദിക്കുന്നത്.. ബോധം നഷ്ടപ്പെടുന്നതും കരൾ മാറ്റി വെക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നതും ഒന്നും പെട്ടെന്ന് അല്ല സംഭവിക്കുന്നത്.. ഫാറ്റിലിവർ തുടങ്ങിയ വർഷങ്ങൾക്ക് ശേഷമാണ് ഇത് സിറോസിസ് ലും കാൻസറിനും എത്തുന്നത്.. ഇന്നത്തെ ആധുനിക പരിശോധന സംവിധാനങ്ങൾ ഉപയോഗിച്ച് കരൾ രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി വേണ്ട മുൻകരുതലുകൾ എടുത്താൽ കരൾ മാറ്റിവയ്ക്കൽ ഉം കരൾ രോഗം മൂലം ഉണ്ടാകുന്ന അകാല മരണങ്ങൾ ഉം ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാവുന്നതേയുള്ളൂ..

പണ്ട് അമിതമായുള്ള മദ്യപാനികളിൽ ആണ് ഫാറ്റി ലിവർ അതുപോലെ ലിവർ സിറോസിസ് ക്യാൻസർ എല്ലാം കണ്ടിരുന്നത് എങ്കിൽ ഇന്ന് മദ്യം കഴിക്കാത്ത ആളുകളിൽ പോലും അതുപോലെ ചെറു പ്രായക്കാർക്കിടയിൽ പോലും കരൾ രോഗങ്ങൾ വളരെ സാധാരണമായി കാണപ്പെടുന്നു.. കുട്ടികൾക്ക് പോലും വയറ് സ്കാൻ പരിശോധന നടത്തിയാൽ ഫാറ്റിലിവർ പ്രശ്നം കാണുന്നത് വളരെ സർവ്വ സാധാരണമായിരിക്കുന്നു..

എന്താണ് ഇതിനു കാരണം.. ഫാറ്റിലിവർ അതുപോലെ സിറോസിസ് തുടക്കത്തിലെ തന്നെ കണ്ടു പിടിക്കുക മാത്രമല്ല അതിൻറെ കാരണങ്ങളും കണ്ടെത്തി പരിഹരിച്ചാൽ മാത്രമേ ലിവർ ഫെയിലിയർ അതുപോലെ ലിവർ കാൻസർ എല്ലാം നമുക്ക് തടയാൻ സാധിക്കും.. കരൾരോഗങ്ങൾ പ്രധാനമായും നാലു തരം ഉണ്ട്.. ഫാറ്റി ലിവർ.. ഹെപ്പറ്റൈറ്റിസ്.. ലിവർ സിറോസിസ്.. ലിവർ കാൻസർ എന്നിവയാണ് അവ..