ശരീര സൗന്ദര്യം വർദ്ധിപ്പിക്കാനും.. ശരീരം കൂടുതൽ ചെറുപ്പത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാനും ശ്രദ്ധിക്കേണ്ട ചില ഭക്ഷണ രീതികൾ..

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് എന്ന് നിങ്ങൾക്കറിയാമോ.. സ്കിൻ അഥവാ ചർമം.. ചർമത്തിന് കോംപ്ലഷൻ ചർമത്തിന് നിറം.. softness ഇതൊക്കെ ഇംപ്രൂവ് ചെയ്യാൻ ചെറുപ്പം നിലനിർത്താൻ നമ്മൾ എന്തൊക്കെ ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത്.. ജീവിതചര്യകളിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. ഒരുപാട് ആളുകൾ സംശയം ചോദിക്കുന്ന ഒരു ചോദ്യമാണ്.. അതിലേക്ക് വരുന്നതിനു മുൻപ് ഞാൻ ചെറിയ ഒരു കഥ പറയാം.. ഒരു കാക്കയുടെ കഥ ആണ്.. കറുത്ത ഇരിക്കുന്നതുകൊണ്ട് ആകെ വിഷമിച്ചിരിക്കുന്ന ഒരു കാക്ക..

ഇക്കാക്ക് ഒരു ദിവസം ഒരു കൊക്കിനെ കണ്ടപ്പോൾ വളരെ വിഷമത്തോടെ ചോദിച്ചു.. നിൻറെ തൂവെള്ള നിറമുള്ള ഈ തൂവലുകൾ എല്ലാം കാണാൻ എത്ര ഭംഗിയുണ്ട്.. എനിക്കാണെങ്കിൽ ഈ കറുത്ത നിറം കാരണം വല്ലാത്ത സങ്കടമാണ്.. അപ്പോൾ ഇത് കേട്ട കൊക്ക് പറഞ്ഞു ശരിയാ എനിക്ക് നല്ല നിറം ഒക്കെ ഉണ്ട് പക്ഷേ നീ ആ തത്തയെ ഒന്നു നോക്കൂ.. നല്ല നിറമുള്ള തൂവലുകളാണ് അവൾക്ക് പോരാത്തതിന് പലതരം നിറത്തിൽ.. അതിൽ പച്ചനിറം ഉണ്ട് മഞ്ഞനിറം ഉണ്ട്.. കൂടാതെ തത്തയ്ക്ക് സംസാരിക്കാനും കഴിയും..

എനിക് തത്ത യോടാണ് അസൂയ.. കാക്ക നേരെ തത്തയുടെ അടുത്തേക്കു പറന്നു.. കാക്ക തത്തയോട് ചോദിച്ചു നിനക്ക് ഇത്രയും ഭംഗിയുള്ള തൂവലുകൾ ഉണ്ടല്ലോ.. എന്ത് ഭംഗിയാണ് നിന്നെ കാണാൻ.. എങ്ങനെയാണ് നിന്നെക്കൊണ്ട് ഇതിനെല്ലാം സാധിക്കുന്നത്.. അപ്പോൾ തത്ത പറഞ്ഞു എനിക്ക് നല്ല നിറം ഒക്കെ ഉണ്ട് പക്ഷേ പലനിറത്തിലുള്ള തൂവലുകളും ഉണ്ട്.. പക്ഷേ നീയാ മയിലിനെ ഒന്നു നോക്കൂ.. ആ മയിൽ പീലി വിടർത്തി ആടുന്നത് കാണാൻ എന്ത് ഭംഗിയാണ്..