ഇടക്കിടെ ഉണ്ടാവുന്ന നെഞ്ചുവേദന അറ്റാക്ക് സാധ്യത ആണോ.. ഇത് നമുക്ക് എങ്ങനെ മനസ്സിലാക്കാം എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ.. വിശദമായി അറിയുക..

ചില സിനിമകളിൽ എല്ലാം നമ്മൾ കണ്ടിട്ടുള്ള ഒരു രംഗം ആണ് നായികയുടെ അച്ഛൻ നായിക എന്തെങ്കിലും എതിർത്ത് പറയുമ്പോൾ അത് താങ്ങാൻ പറ്റാതെ കൈ നെഞ്ചിൽ വച്ച് അമർത്തി പിടിച്ചു കൊണ്ട് പുറകിലേക്ക് വീഴുന്നത്.. അതി ശക്തമായ നെഞ്ചുവേദന.. അപ്പോൾ അറ്റാക്ക് ഉണ്ടാകുന്നു.. രോഗി ഐസിയുവിൽ ആകുന്നു..അറ്റാക്ക് അല്ലെങ്കിൽ ഹൃദയസംബന്ധമായ ആയ രോഗങ്ങളെക്കുറിച്ച് പലരുടെയും കൺസെപ്റ്റ് ഇങ്ങനെയാണ്.. അതിശക്തമായ വേദനയും നെഞ്ചിൽ അമർത്തിപ്പിടിച്ചു പുറകോട്ട് വീഴുകയും ചെയ്യുന്നത് എല്ലാം അറ്റാക്ക് ആണ്..

എല്ലാ നെഞ്ചുവേദനയും ഹൃദ്രോഗം ആണോ.. എല്ലാ നെഞ്ചുവേദനയും അറ്റാക്ക് ആണോ എന്ന് നമുക്ക് പരിശോധിക്കാം.. എല്ലാ ഹൃദ്രോഗവും നെഞ്ചുവേദന ആയിട്ട് അല്ലാ വരുന്നത്.. മാത്രമല്ല എല്ലാ നെഞ്ചുവേദനയും ഹൃദ്രോഗവും അല്ല.. പലരും സംശയം ചോദിക്കുന്നത് കണ്ടിട്ടുണ്ട് ഇടതുഭാഗത്ത് നല്ല വേദന വരുന്നു.. അല്ലെങ്കിൽ വലത് ഭാഗത്ത് വേദന വരുന്നു ഇത് ഹാർട്ട് പ്രോബ്ലം ആണോ എന്നുള്ള പല തരത്തിലുള്ള ചോദ്യങ്ങൾ കേൾക്കാം.. ആദ്യം നെഞ്ചുവേദനയും ആയി രോഗി മുൻപിൽ വരുമ്പോൾ കാർഡിയോളജിസ്റ്റ് ആദ്യം പരിശോധിക്കുന്നത് നിങ്ങൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഉണ്ടോ എന്നതാണ്..

ഇസിജി പോലുള്ള പലതരം ടെസ്റ്റുകളിൽ ഊടെ കാർഡിയോളജിസ്റ്റ് അത് വിലയിരുത്തുന്നു.. എന്നിട്ട് ഹൃദയത്തിൽ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടായത് മൂലം ഉണ്ടായ ബുദ്ധിമുട്ടാണ് എന്ന് തോന്നുകയാണെങ്കിൽ ഒരു ആൻജിയോഗ്രാം ടെസ്റ്റിന് നിങ്ങളെ വിധേയമാക്കുന്നു.. ഈ ആൻജിയോഗ്രാം ഇൽ ഹൃദയം സംബന്ധമായ ബുദ്ധിമുട്ട് കണ്ടു പിടിക്കുക ആണെങ്കിൽ കൊറോണറി ഹാർട്ട് ഡിസീസ് എന്ന് പറയുന്നത്..