ചില അമ്മമാരുടെ ഒരു പ്രധാന പരാതിയാണ് തൻറെ കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് രോഗം വരുന്നു എന്നുള്ളത്.. വിട്ടുമാറാതെ ഓരോ രോഗങ്ങളായി വരുന്നു.. എന്തുകൊണ്ടാണ് നിങ്ങളുടെ കുട്ടിക്ക് എങ്ങനെ ഇടയ്ക്കിടയ്ക്ക് രോഗം വരുന്നത്.. എങ്ങിനെ നിങ്ങളുടെ കുട്ടിയുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യുന്നത്.. കുഞ്ഞുങ്ങൾക്ക് മിക്കവാറും ഉണ്ടാവുന്ന പ്രശ്നം എന്ന് പറയുന്നത് ലോവർ റെസ്പിറേറ്ററി ഇൻഫെക്ഷൻ അഥവാ ശ്വാസകോശത്തിലെ താഴ്ഭാഗത്ത് ഉണ്ടാക്കുന്ന ന്യൂമോണിയ അല്ലെങ്കിൽ അപ്പർ റെസ്പിറേറ്ററി ഇൻഫെക്ഷൻ..
ശ്വാസകോശത്തിന് മുകൾഭാഗത്ത് ഉണ്ടാകുന്ന അസുഖങ്ങൾ എന്നുപറയുന്നത് സൈനസൈറ്റിസ്.. ഇയർ ഇൻഫെക്ഷൻ സ് അല്ലെങ്കിൽ ടോൺസിലൈറ്റിസ് അങ്ങനെ.. അല്ലെങ്കിൽ സ്കിന്നിൽ ഉണ്ടാകുന്ന മറ്റു പല ഇന്ഫക്ഷന്സ്.. ശർദ്ദി വയറിളക്കം.. 90 ശതമാനം കുട്ടികളിലും ഇത്തരം രോഗങ്ങളാണ് കാണപ്പെടുന്നത്.. എന്തുകൊണ്ടാണ് കുട്ടികൾക്ക് ഇത്തരം രോഗങ്ങൾ വരുന്നത്..
നവജാതശിശുവിനെ സംബന്ധിച്ചിടത്തോളം ആ കുഞ്ഞിന് അതിൻറെ രോഗപ്രതിരോധശേഷി വളരെ കുറവാണ്.. സാധാരണ ഒരു വലിയ കുട്ടിയെ സംബന്ധിച്ചിടത്തോളം രോഗപ്രതിരോധശേഷി വളരെ കുറവാണ് അതിനാൽ കുഞ്ഞു കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ നമ്മൾ നമ്മുടെ കൈകൾ വളരെ വൃത്തിയായി സോപ്പിട്ട് കഴുകുക യോ അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ ശുചിത്വം ആക്കുകയോ ചെയ്യണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്..