നമ്മുടെ ശരീരത്തിലെ വൈറ്റമിൻ B12 കുറവ് എങ്ങനെ പരിഹരിക്കാം.. ഇത് കുറയുമ്പോൾ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തെല്ലാം..വിശദമായി അറിയുക..

നമ്മുടെ ഇടയിലെ ചെറിയൊരു ക്ഷീണം കാരണം.. ചെറിയ ജോലി ചെയ്യുമ്പോഴേക്കും കിതപ്പ് കാരണം ഒരുപാട് പ്രയാസമനുഭവിക്കുന്ന ആളുകളുണ്ട്.. അയൻ കുറവാണ് അല്ലെങ്കിൽ അനീമിയ അഥവാ വിളർച്ച കാരണമാണ് എന്ന് പറഞ്ഞ് ഒരുപാട് അയൺ ടോണിക്..അയൺ ഗുളികകൾ കഴിച്ചിട്ട് ഫലം ലഭിക്കാത്ത ആളുകൾ.. അതുപോലെതന്നെ ചെറിയ ഒരു ജോലി ചെയ്യുമ്പോഴേക്കും തല വേദനിക്കുകയും അതുപോലെ ശരീരത്തിലെ ആകെ ഭാരം തോന്നുകയും ചെയ്തവർ.. മറ്റു ചില ആളുകൾക്ക് കൈകാലുകൾ മരവിക്കുകയും രാത്രി എണീറ്റാൽ ലൈറ്റ് സ്വിച്ച് ഇടാൻ പോലും കഴിയാത്ത ആളുകൾ.. പലപ്പോഴും ഇത് വൈറ്റമിൻ B12 എന്നുള്ള ഒരു വിറ്റാമിൻ കുറവ് കാരണം ആണ്..

ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത്.. ഇതെങ്ങനെയാണ് പരിഹരിക്കുന്നത്.. ഭക്ഷണത്തിലൂടെ ഇത് നമുക്ക് എങ്ങനെ നിയന്ത്രിക്കാം.. ഈ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഇതുപോലെ നമുക്ക് ഏതൊക്കെ രോഗത്തെ വരുതിയിൽ ആക്കാം എന്ന് നമുക്ക് ചർച്ച ചെയ്യാം.. നമുക്ക് അറിയുന്നതുപോലെ വൈറ്റമിൻസ് ഒരുപാട് ഉണ്ട്.. വൈറ്റമിൻ എ, ബി, സി, ഡി..ഇങ്ങനെ ഒരുപാട് വൈറ്റമിൻ ഉണ്ട്.. വൈറ്റമിനുകൾ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് B12.. നമുക്ക് നമ്മുടെ ഭക്ഷണങ്ങളിൽ നിന്ന് തന്നെ സാധാരണ വലിച്ചെടുക്കാനുള്ള..

നമ്മൾ കഴിക്കുന്ന സാധാരണ ഭക്ഷണത്തിൽ തന്നെ അടങ്ങിയിട്ടുള്ള ഒരു വൈറ്റമിൻ ആണ് ഇത്.. പലപ്പോഴും ഇത് ഇഞ്ചക്ഷൻ ആയിട്ട് മരുന്നുകളായി ലഭിക്കാറുണ്ട്..ഇത് നമുക്ക് ഭക്ഷണത്തിലൂടെ തന്നെ വലിച്ചെടുക്കാൻ കഴിയുന്ന ഒന്നാണ്.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്ന് ചെറുകുടലിൽ ഊടെ ആണ് ഇത് നമ്മുടെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നത്.. എന്നിട്ട് ഇത് ലിവറിൽ സ്റ്റോർ ചെയ്യുകയും.. ശരീരത്തിന് ആവശ്യമായത് ലിവറിൽ നിന്ന് ഓരോ ദിവസവും രക്തത്തിലേക്ക് കൊടുക്കുകയും ചെയ്യുന്നു..