പിസിഒഡി കണ്ടീഷൻ ഉള്ള ആളുകൾക്ക് ഒരുദിവസം ഫോളോ ചെയ്യേണ്ട ഡയറ്റ് ചാർട്ട്.. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പിസിഒഡി പൂർണമായി മാറ്റിയെടുക്കാം..

പലപ്പോഴും നമ്മളെ വീഡിയോ ചെയ്തു പോകും.. ഒരുപാട് വീഡിയോ പബ്ലിഷ് ആയ ശേഷം ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു കാര്യമുണ്ട്.. ഡോക്ടർ എന്തൊക്കെ കഴിക്കാൻ പാടില്ല എന്ന് നിങ്ങൾ പറയുന്നുണ്ട് പക്ഷേ എന്തൊക്കെ കഴിക്കണം എന്ന് നിങ്ങൾ പറഞ്ഞു തരുന്നില്ല.. പലപ്പോഴും എനിക്ക് തോന്നാറുണ്ട് കാരണം അത് ശരിയാണ്. രോഗികളെ ഒരുപാട് സംശയങ്ങൾ വരികയാണ് കാരണം കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെയാണ് എന്നുള്ള ലിസ്റ്റ് കൊടുക്കുമ്പോൾ എന്തൊക്കെ കഴിക്കണം എന്നതുകൂടി പറയുന്നത് വളരെ നല്ലതാണ്..

ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് ടീനേജ് കുട്ടികളിൽ വളരെ കോമൺ ആയി കണ്ടുവരുന്ന പിസിഒഡി ഉള്ള ആളുകൾക്ക് ഒരു ദിവസത്തെ ഡയറ്റ് എങ്ങനെ ഫോളോ ചെയ്യണം എന്നുള്ള കാര്യങ്ങളെപ്പറ്റി ആണ്.. പിസിഒഡി എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം കാരണം അണ്ഡാശയങ്ങളിൽ കുമിളകൾ പോലുള്ള സിസ്റ്റുകൾ രൂപപ്പെടുന്നത്.. ഇങ്ങനെ രൂപപ്പെട്ട കഴിഞ്ഞാൽ അത് ഫിസിക്കൽ മാത്രമല്ല.. ഹോർമോണിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു രോഗമാണ് പിസിഒഡി.. ഈ ഒരു രോഗത്തിലെ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കൂടുകയും സ്ത്രീ ഹോർമോണായ ഈസ്ട്രജൻ അളവ് കുറയുകയും ചെയ്യുന്നു.. അതുകൊണ്ടുതന്നെ ഇതിന് ഒരുപാട് ലക്ഷണങ്ങളും ഉണ്ട്..

ഒന്നാമത് ആയിട്ട് അമിത രോമവളർച്ച ഉണ്ടാകു.. ആള് വണ്ണം വെച്ചു വരിക അതുപോലെ ഷുഗർ കണ്ടീഷൻ ഉണ്ടാകും.. കഴുത്തിലെ കക്ഷത്തിലെ ശരീരത്തിലെ മറ്റു പല ഭാഗങ്ങളിലും കറുപ്പ് നിറം ഉണ്ടാകു.. മുഖക്കുരു വരിക അതുപോലെ മുടികൊഴിച്ചിൽ ഉണ്ടാകും.. മെൻസസ് ക്രമംതെറ്റി വരിക.. ചിലപ്പോൾ ആർത്തവമില്ലാത്ത മാസങ്ങളും ഉണ്ടാകും.. അഥവാ ഉണ്ടെങ്കിൽ തന്നെ അമിത ബ്ലീഡിങ് ഉണ്ടാകും.. അതുപോലെ കൃത്യത ഇല്ലാതെ പല ഡ്രോപ്പ് ആയിട്ട് പോകാം.. ഇവയൊക്കെ പിസിഒഡി ലക്ഷണങ്ങൾ ആണ്.. പിസിഒഡി ട്രീറ്റ്മെൻറ് എന്ന് പറയുമ്പോൾ എപ്പോഴും 3 ട്രീറ്റ്മെൻറ് ആണുള്ളത്.. ഒന്നാമത്തേത് നമ്മൾ കൃത്യമായി ഡയറ്റ് ഫോളോ ചെയ്യുക.. രണ്ടാമത്തേത് എക്സസൈസ് ചെയ്യുക.. ഇത് വളരെ നിർബന്ധമാണ്.. മൂന്നാമത്തേത് ആണ് മെഡിസിൻ..