അമ്മമാർ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. സ്ത്രീകളുടെ ഇത്തരം സ്വകാര്യ ബുദ്ധിമുട്ടുകൾ പൂർണമായി മാറുവാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..

ഡെലിവറി കഴിഞ്ഞിട്ട് റസ്റ്റ് ചെയ്യുന്ന സമയം അതായത് കിടക്കുന്ന സമയത്ത് പ്രത്യേകിച്ച് പുതിയ അമ്മമാർ ആണെങ്കിൽ ആദ്യ ഡെലിവർ കഴിഞ്ഞ് റസ്റ്റ് എടുക്കുന്നു അമ്മമാർ ആണെങ്കിൽ ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാട് ഒരുപാട് ഉപദേശങ്ങൾ കിട്ടും.. അതിൽ ഏറ്റവും കൂടുതൽ ആയിട്ടു വരുന്ന ഉപദേശം എന്നു പറയുന്നത് ബ്രെസ്റ്റ് മിൽക്ക് നെ കുറിച്ചും.. ഫീഡിങ് നെ കുറിച്ച് ആയിരിക്കും സ്വാഭാവികം ആയിട്ടും.. നിങ്ങൾ ഒരു തവണ പ്രസവം കഴിഞ്ഞ് വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് അത് മനസ്സിലാക്കാൻ സാധിക്കും..

കുഞ്ഞ് ഒന്ന് കരയുമ്പോഴും വരുന്ന ആളുകൾ അല്ലെങ്കിൽ വീട്ടിലുള്ള മുതിർന്ന ആളുകൾ ചോദിക്കും അതെന്താ മോളെ നീ കുഞ്ഞിന് പാലു കൊടുത്തില്ലേ.. ഇനി പാൽ തികയാത്തത് കൊണ്ടാണ്.. ഡോക്ടറെ കാണിക്കണം.. കുഞ്ഞുങ്ങൾ ഒന്ന് രണ്ട് ദിവസം ഭയങ്കരമായി പറയാൻ തുടങ്ങിയാൽ അപ്പോഴും അവർ ചോദിക്കും അതെന്താ പാൽ തികയുന്നില്ല.. പാൽ വറ്റി പോയോ.. ഇത്തരം പല തരം ചോദ്യങ്ങൾ ഫീഡിങ് നെ കുറിച്ച് കേട്ടുകൊണ്ടിരിക്കും..

ഇത്തരം കാര്യങ്ങൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ സ്വാഭാവികമായിട്ടും ഈ കിടക്കുന്ന അമ്മമാർക്ക് ടെൻഷനും സങ്കടവും എല്ലാം ഉണ്ടാവും കാരണം എൻറെ കുഞ്ഞിന് ഫീഡ് ചെയ്യാൻ പറ്റുന്നില്ല അല്ലെങ്കിൽ പാൽ തികയുന്നില്ല..ഇനി അതുവരെ കറക്റ്റ് ആയിട്ട് പാൽ ഉണ്ടായിരുന്ന ഒരു സ്ത്രീക്ക് പെട്ടെന്ന് പാൽ കുറയുവാൻ ഈയൊരു ടെൻഷൻ തന്നെ ധാരാളം.. മനുഷ്യനു മാത്രമല്ല സസ്തനികൾ ക്ക് ഉള്ള ഒരു കഴിവാണ് പ്രസവിച്ചിട്ട് കുഞ്ഞിന് പാലുട്ടുക എന്നത്.. ഓരോ കുഞ്ഞിനും ആവശ്യമായിട്ടുള്ള ബ്രെസ്റ്റ് മിൽക്ക് നാച്ചുറൽ ആയിട്ട് ഓരോ അമ്മമാർക്കും ഉണ്ടാകേണ്ടതാണ്.. ബ്രെസ്റ്റ് മിൽക്ക് കുറയുക എന്നത് അത്ര കോമൺ ആയിട്ടുള്ള കണ്ടീഷൻ അല്ല.. വളരെ റെയർ ആയിട്ട് ഉണ്ടാകുന്ന ഒരു കണ്ടീഷൻ ഉണ്ട്..