നമുക്ക് ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

മധ്യവയസ്സിൽ ചിലപ്പോൾ അതിനു മുമ്പ് തന്നെ പ്രഷറും.. ഷുഗറും.. കൊളസ്ട്രോളും.. ഫാറ്റി ലിവർ എല്ലാം എത്തും.. പുറകെ ഹാർട്ട് അറ്റാക്ക്.. സ്ട്രോക്ക്.. ക്യാൻസർ എത്തും.. എല്ലാം തരണം ചെയ്ത് ജീവിത പ്രാരാബ്ദങ്ങൾ എല്ലാം ഒതുക്കി മധ്യവയസ്സിൽ എത്തുമ്പോൾ കുറേ രോഗങ്ങളും മൂന്നു നേരം കഴിക്കാൻ കുറേ മരുന്നുകളും.. ഇൻസുലിൻ ഇഞ്ചക്ഷൻ എല്ലാം കാണും..

മക്കൾ ഗൾഫിലോ.. അമേരിക്കയിലോ.. യൂറോപ്പിലോ.. അല്ലെങ്കിൽ ഇന്ത്യയിൽ കേരളത്തിൽ തന്നെ മറ്റ് ഏതെങ്കിലും സ്ഥലത്ത് ആയിരിക്കാം.. കുറെ മരുന്നുകൾ ഏത് ഏത് സമയത്ത് കഴിക്കണം.. കഴിച്ചത് ഓർക്കാതെ വീണ്ടും കഴിക്കുക.. മരുന്ന് കഴിക്കുമ്പോൾ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ മാറും എന്ന പ്രതീക്ഷയിൽ കൂടുതൽ ഭക്ഷണങ്ങൾ കഴിക്കുക.. അമിതവണ്ണവും മുട്ട് വേദന കാരണം വ്യായാമം പോയിട്ട് അത്യാവശ്യ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ.. എന്താണ് ഇതിൻറെ പ്രതിവിധി..

ഒരു ടിപ്പിക്കൽ രോഗിയുടെ കാര്യമെടുക്കാം.. ഒരു 67 വയസുള്ള സ്ത്രീ.. 152 സെൻറീമീറ്റർ പൊക്കം.. 71 കിലോ ഭാരം.. 24 വർഷം ആയിട്ട് ഷുഗർ ഉണ്ട്.. ഇതിനു മരുന്നു കഴിക്കുന്നുണ്ട്.. 24 വർഷമായിട്ട് ഹൈപ്പർ ടെൻഷനും മരുന്നു കഴിക്കുന്നുണ്ട്.. അലർജി പ്രശ്നങ്ങൾ തുടങ്ങിയിട്ട് 30 വർഷങ്ങളായി.. റാഷസ് ഉണ്ട്.. ചൊറിച്ചിൽ ഉണ്ട്.. തുമ്മൽ ഉണ്ട് ശ്വാസംമുട്ടൽ ഉണ്ട്.. നെഞ്ചിടിപ്പ് ഉണ്ട്.. സ്കിന്നിൽ കണ്ണിനും ചെവിയില് ചൊറിച്ചിൽ ഉണ്ട്.. മെഡിക്കൽ ഫീൽഡ് ആയിരുന്നു.. നഴ്സിംഗ് സൂപ്രണ്ട് ആയിട്ട് റിട്ടയർ ചെയ്തു.. ഇപ്പോൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്.. മക്കളൊക്കെ മറ്റു സ്ഥലങ്ങളിൽ ആണ്..