സ്ത്രീകൾക്ക് മലദ്വാരത്തിൽ വരുന്ന ചില പ്രധാനപ്പെട്ട പ്രശ്നങ്ങൾ.. ഇവ പരിഹരിക്കാൻ ഉള്ള മാർഗങ്ങൾ എന്തെല്ലാം.. സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

മലദ്വാരത്തിൽ അലട്ടുന്ന ചില പ്രശ്നങ്ങളെ കുറിച്ചു ആണ് ഇന്ന് സംസാരിക്കാൻ പോകുന്നത്..പ്രത്യേകിച്ച് സ്ത്രീകൾക്ക് ഈ മലദ്വാരത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ അത് കാണിക്കുവാനും അതിനെക്കുറിച്ച് സംസാരിക്കുവാനും പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും.. ഹെമറോയ്ഡ് അഥവാ പൈൽസ് അല്ലെങ്കിൽ മൂലക്കുരു എന്നു പറയുന്നത്.. അതുപോലെ ഫിഷർ ഫിസ്റ്റുല എന്നിവയൊക്കെയാണ് മലദ്വാരത്തിൽ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ.. അതിൽ ഫിഷർ അതുപോലെ ഹെമറോയ്ഡ് ഇവ രണ്ടിനും പറ്റി ഇന്ന് നമുക്ക് സംസാരിക്കാം…

ഫിഷർ എന്ന അസുഖത്തിന് പ്രധാന രോഗലക്ഷണം.. മലം പോകുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ വേദന.. അസഹ്യമായ വേദന മലം പോകുമ്പോൾ മാത്രമല്ല അത് കഴിഞ്ഞാൽ ചിലപ്പോൾ മൂന്നാല് മണിക്കൂർ നേരത്തേക്ക് അത് ഉണ്ടാവും.. കുറച്ചു ബ്ലീഡിങ് ഉണ്ടാകും അത് ഒരുപാട് ഇല്ല എങ്കിലും ഒന്ന് രണ്ട് തുള്ളികൾ മാത്രം.. ഇത് എപ്പോഴാണ് സംഭവിക്കുക.. കുറച്ചുദിവസം മലം പോകാതെ കെട്ടി കിടന്ന് പിന്നീട് കട്ടിയായി മലം പോകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു.. ഡെലിവറി കഴിഞ്ഞ സ്ത്രീകൾ പലരും ഇത്തരം പ്രശ്നങ്ങൾ ആയി വരാറുണ്ട്.. അതുപോലെ ഒരുപാട് ബിസിനസ് ആയി ബന്ധപ്പെട്ട യാത്ര ചെയുന്ന സ്ത്രീകളിൽ.. അതുപോലെ കൂടുതൽ സ്ട്രസ്സ് അനുഭവിക്കുന്നത് സ്ത്രീകൾ..

ഇതിനെ നമുക്ക് എന്ത് ചെയ്യാൻ പറ്റും.. ആദ്യമായിട്ട് ഒരു ഡോക്ടറെ കാണണം.. രോഗം ഇത് തന്നെ ആണ് എന്ന് നിർണയിക്കണം.. ഇത് ഒരു 90% മരുന്നുകൊണ്ടു മാറും.. ഇത് പുരട്ടാനുള്ള ഓയിൻമെൻ്റ് ഉണ്ട്..വെള്ളത്തിൽ ഇരിക്കുക.. പിന്നെ മലം ലൂസായി പോകാനുള്ള മരുന്നുകൾ കഴിക്കുക.. നമ്മുടെ ഭക്ഷണരീതികൾ ക്രമീകരിക്കുക.. ധാരാളം ഇലക്കറികൾ അതുപോലെ പഴങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.. ധാരാളം വെള്ളം കുടിക്കുക.. നല്ലൊരു ശതമാനം ആളുകളിലും ഇത് മരുന്ന് കൊണ്ട് മാറും..