ശരീരത്തിൽ ഹീമോഗ്ലോബിൻ്റെ പ്രാധാന്യം എന്താണ്.. ശരീരത്തിലുണ്ടാവുന്ന രക്തക്കുറവ് നമുക്ക് എങ്ങനെ പരിഹരിക്കാം.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

കാലത്ത് എണീക്കുമ്പോൾ തന്നെ ഒരു ഉന്മേഷക്കുറവ് തോന്നാറുണ്ട് അല്ലേ.. ജോലിക്ക് പോകാൻ ആയിട്ടും അതുപോലെ ജോലിക്ക് പോയാൽ തന്നെ അവിടെ ചെന്നിട്ട് രണ്ട് സ്റ്റെപ്പ് കയറുമ്പോൾ തന്നെ വളരെയധികം കെതപ്പ് തോന്നുന്നത് ആയിട്ടും ഇനി കുറച്ചുനേരം ഇരുന്ന് വർക്ക് ചെയ്താൽ തലപെരുപ്പ്.. തലകറക്കം ഒക്കെ ആയിട്ട് അനുഭവപ്പെടാറ് എന്നൊക്കെ പറഞ്ഞിട്ട് ധാരാളം രോഗികൾ വരാറുണ്ട്.. അത്തരക്കാരെ നമ്മൾ ഒന്ന് പരിശോധിച്ചു കഴിഞ്ഞാൽ അവരുടെ ഹീമോഗ്ലോബിൻ അളവ് കുറവായിരിക്കും.. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഹീമോഗ്ലോബിന് അളവ് കുറയുന്നത്..

അതുപോലെതന്നെ ശരീരത്തിൽ ഹീമോഗ്ലോബിൻ ആവശ്യകത എന്താണ്.. അതേപോലെ തന്നെ ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്.. ഇത്തരം കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുക എന്നാണ് ഈ വീഡിയോ ചെയ്തത്.. പണ്ട് കാലങ്ങളിൽ എല്ലാം ദരിദ്ര കുടുംബങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ ഹീമോഗ്ലോബിൻ കുറയുന്നത് ആയിട്ട് കണ്ടിട്ടുള്ളത്.. എന്നാൽ ഇക്കാലത്ത് പ്രായഭേദമന്യേ അതുപോലെ സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാ ആളുകളിലും ഈ പ്രശ്നം കാണാറുണ്ട്..

ഈ ഹിമോഗ്ലോബിൻ ആവശ്യകത എന്താണ്.. നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് നിലനിൽപ്പിന് ആയിട്ട് ഓക്സിജൻ അത്യാവശ്യമാണ്..ഈ ഓക്സിജൻ നമ്മുടെ ശ്വാസകോശത്തിൽ നിന്ന് രക്തത്തിലേക്ക് കലർന്ന ഈ കോശങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി സഹായിക്കുന്നത് ഈ ഹീമോഗ്ലോബിൻ ആണ്.. സ്വാഭാവികമായിട്ടും ഈ ഹീമോഗ്ലോബിൻ അളവ് കുറഞ്ഞാൽ നമുക്ക് തീർച്ചയായിട്ടും തലപെരുപ്പ് അതുപോലെ ക്ഷീണം.. ശ്രദ്ധക്കുറവ്.. കാഴ്ച മങ്ങൽ.. കൈകളിലെയും കാലുകളിലെയും തരിപ്പ്.. ആർത്തവ സമയത്ത് സ്ത്രീകളിൽ ഉണ്ടാവുന്ന ചൊറിച്ചിൽ ഇതൊക്കെ വരുന്നത് ആയിട്ട് കണ്ടിട്ടുണ്ട്..