നമ്മുടെ ശരീരത്തിൽ കാൽസ്യത്തിനുള്ള പ്രാധാന്യങ്ങൾ..കാൽസ്യ കുറവ് ഉണ്ടാകുമ്പോൾ അതിൻറെ ലക്ഷണങ്ങൾ എന്തൊക്കെ.. കാൽസ്യ കുറവ് നമുക്ക് എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

നമുക്ക് ജോയിൻറ് പെയിൻ വരുമ്പോഴോ.. അതല്ലെങ്കിൽ എല്ലുകൾക്ക് വല്ല പ്രശ്നവും പറ്റുമ്പോൾ ആണ് നമ്മൾ കാൽസ്യം പരിശോധിക്കുന്നത്.. എന്നാൽ നമ്മുടെ ശരീരത്തിൽ ബ്രെയിൻ പ്രവർത്തനത്തിന്.. അതുപോലെ ഹാർട്ട് പ്രവർത്തനത്തിന് എല്ലാം.. കാൽസ്യം വളരെ അത്യാവശ്യം ആയിട്ടുള്ള ഒന്നാണ്.. കാൽസ്യം കുറഞ്ഞു പോയാൽ നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് വരുക.. എന്തെല്ലാം ലക്ഷണങ്ങൾ ആണ് കാണിക്കുന്നത് എന്തൊക്കെയാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്..

നമ്മുടെ ശരീരത്തിലെ 90% പ്രവർത്തനത്തിനും കാൽസ്യം അത്യാവശ്യം ആയിട്ടുള്ള ഒന്നാണ്.. ഇവിടെ ശരീരത്തിൽ 98 ശതമാനത്തോളം കാൽസ്യം നമ്മുടെ എല്ലുകളിലും.. പല്ലുകളിലും ആണ് സ്റ്റോർ ചെയ്തു വെച്ചിരിക്കുന്നത്.. വെറും രണ്ടു മുതൽ ഒരു ശതമാനം വരെ മാത്രമാണ് നമ്മുടെ രക്തത്തിൽ കാൽസ്യ ത്തിൻറെ അളവ് കണ്ടുവരുന്നത്.. എന്നാൽ ഈ ഒന്നു മുതൽ 2 ശതമാനം വരെ തന്നെയാണ് നമ്മുടെ ഹാർട്ട് പ്രവർത്തനത്തിനും അതുപോലെ തന്നെ ബ്രേയിൻ പ്രവർത്തനത്തിന് എല്ലാം സഹായിക്കുന്നത് ഈ കുറച്ചുള്ള കാൽസ്യം തന്നെ ആണ്..

നമ്മുടെ ബോൺ അതുപോലെ പല്ലുകളിൽ ശേഖരിച്ചു വെക്കുന്ന കാൽസ്യം പൊതുവേ കാൽസ്യം ഫോസ്ഫേറ്റ് ഫോംമിൽ ആണ് സ്റ്റോർ ചെയ്തു വെക്കുന്നത്.. നമ്മുടെ ശരീരത്തിലെ രക്തത്തിലുള്ള കാൽസ്യ ത്തിൻറെ അളവ് കുറയുന്നതിന് അനുസരിച്ച് നമ്മുടെ ബോണിൽ നിന്ന് എല്ലാം കാൽസ്യം ഓട്ടോമാറ്റിക് ആയിട്ട് രക്തത്തിലേക്ക് പോവുകയും നമ്മളെ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ രക്തത്തിലെ ഒരുപാട് കാൽസ്യ കുറവ് കാണാതിരിക്കുന്നത് കാരണം ഇത് തന്നെയാണ്..