ചെറുപ്പക്കാരിലെ ജീവിതശൈലി രോഗങ്ങൾ.. എന്തൊക്കെയാണ് ഇതിനുള്ള കാരണങ്ങളും.. പരിഹാരമാർഗങ്ങളും.. വിശദമായി അറിയുക..

പണ്ട് ഷുഗറും കൊളസ്ട്രോളും ഹാർട്ടറ്റാക്ക്.. അതുപോലെ സ്ട്രോക്ക് എല്ലാം 60 അതുപോലെ എഴുപത് വയസ്സായ മുതിർന്ന ആളുകളിൽ മാത്രമാണ് കണ്ടിരുന്നത്.. പക്ഷേ ഇന്ന് അത് ചെറുപ്പക്കാരിലെ 15 മുതൽ 20 വയസ്സ് വരെ ഉള്ളവരിൽ മാത്രമല്ല കുട്ടികളിൽ പോലും കണ്ടുവരുന്നു.. എന്താണ് ഇതിനു കാരണം.. എന്താണ് ഇതിനുള്ള പ്രതിവിധികൽ.. ഡബ്ലിയു എച്ച് ഓ ഈ രോഗങ്ങളെല്ലാം ജീവിതശൈലി രോഗങ്ങളിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. അതായത് ജീവിതശൈലിയിലെ അപാകതകളാണ് ഈ രോഗങ്ങൾക്കു എല്ലാം കാരണം..

പഴയ ജീവിതശൈലിയിൽ എഴുപത് മുതൽ എൺപത് വർഷങ്ങൾക്ക് ശേഷം എത്തിയിരുന്ന ജീവിതശൈലിരോഗങ്ങൾ ഇന്ന് കുട്ടികളിലേക്കും അതുപോലെ ചെറുപ്പക്കാർ ഇലേക്ക് എത്തിയിരിക്കുന്നു.. ഈ അകാല വാർദ്ധക്യത്തിൽ നിന്നും രോഗങ്ങളിൽ നിന്നും.. സർവ്വോപരി ജീവിതകാലം മുഴുവൻ മരുന്നും ഇഞ്ചക്ഷനും വേണ്ടി വരുന്ന ദുരവസ്ഥ യിൽ നിന്നും എങ്ങനെ നമുക്ക് രക്ഷ നേടാൻ ആവും എന്ന് നമുക്ക് നോക്കാം.. അകാല വാർധക്യവും ജീവിതശൈലി രോഗങ്ങളും തമ്മിലുള്ള ബന്ധം നമ്മൾ സാധാരണയായി കാണുന്ന രോഗികളുടെ എക്സാമ്പിൾ വെച്ചു കൊണ്ട് തന്നെ നമുക്ക് നോക്കാം.. ആദ്യമായിട്ട് 20 വയസ്സുള്ള ഒരു ആൺകുട്ടിയാണ്..

184 സെൻറീമീറ്റർ ഉയരവും..94 കിലോ ആണ് തൂക്കം.. ഈ പ്രായത്തിൽ കുട്ടികളിൽ ഒരു ഒരു 15 ശതമാനം മാത്രമേ ഫാറ്റ് വരാൻ പാടുള്ളൂ..പക്ഷേ അത് 28.4 കാണിക്കുന്നുണ്ട്.. കുടവയർ ഉണ്ട്.. പക്ഷേ ഉയരമുള്ള അതുകൊണ്ട് അത് അധികം അറിയുന്നില്ല.. ഒരു വർഷമായിട്ട് ഡയബറ്റിക് ആണ്.. ഹൈപ്പർ ടെൻഷൻ ഉണ്ട്.. ഡയബറ്റിസ് വേണ്ടി ഇൻസുലിനാണ് എടുത്തു കൊണ്ടിരിക്കുന്നത്.. പ്രഷറിന് വേണ്ടി മരുന്നു കഴിക്കുന്നുണ്ട് എന്നാലും പ്രഷർ കണ്ട്രോൾ അല്ല.. ഇൻസുലിൻ ലെവൽ ഹൈ ആയിട്ടാണ് കാണിക്കുന്നത്..