പ്രമേഹ രോഗം മൂലം ഉണ്ടാകുന്ന വൃക്കരോഗങ്ങൾ.. വൃക്കരോഗത്തിൻ്റേ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വളരെ കാതലായ സങ്കീർണതകളെ കുറിച്ചാണ്.. പ്രമേഹരോഗം കൊണ്ട് ഉണ്ടാകുന്ന വൃക്കരോഗങ്ങൾ.. ഈ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എങ്ങനെയാണ് ഉടലെടുക്കുന്നത് എന്ന് അത് ആദ്യഘട്ടങ്ങളിൽ തന്നെ അതൊരു വലിയ പ്രശ്നമായി മാറുന്നതിനു മുൻപ് നമുക്ക് അത് എങ്ങനെ മനസ്സിലാക്കാം എന്നും അതിനു വേണ്ടി ചെയ്യേണ്ട രക്തപരിശോധനകൾ എന്തൊക്കെയാണ് എന്ന് അത് നേരത്തെതന്നെ മനസ്സിലാക്കുന്നത് കൊണ്ട് എങ്ങനെ ചികിത്സിക്കാൻ സാധിക്കും എന്നുള്ള കാര്യങ്ങൾ ആണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പ്രമേഹരോഗം കാരണം നമ്മുടെ അവയവങ്ങൾ ഇത് ബാധിക്കാൻ ആയിട്ട് ഇത് സാധ്യത ഉണ്ട്..

കണ്ണിനെ ബാധിക്കാം.. ഹൃദയത്തെ ബാധിക്കാം..കാലിലേക്കുള്ള രക്തധമനികളെ ബാധിക്കാം.. അതുപോലെ വളരെ കോമൺ ആയിട്ട് ജനങ്ങളുടെ ഇടയിൽ അറിയാവുന്ന കാര്യമാണ് പ്രമേഹരോഗം കാരണമുണ്ടാകുന്ന വൃക്കരോഗങ്ങൾ.. നമ്മുടെ അടുത്ത് ആരെങ്കിലും എല്ലാം ഉണ്ടാകും പ്രമേഹരോഗം കാരണം വൃക്ക രോഗങ്ങൾ വന്നു ഡയാലിസിസ് ലേക്ക് പോവുകയും അതുപോലെതന്നെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ക്ക് വിധേയരാവുകയും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും കാരണങ്ങളും എല്ലാം എല്ലാവർക്കും അറിയാവുന്നതാണ്..

ഇതെല്ലാം ഇതിൻറെ അവസാനഘട്ടങ്ങളിൽ നമുക്ക് നിവർത്തിയില്ലാതെ വരുമ്പോൾ ജീവിതം ഇനി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ഡയാലിസിസ് ലൂടെ മാത്രമേ നമുക്ക് അത് മുന്നോട്ടു കൊണ്ടു പോകാൻ പറ്റുകയുള്ളൂ അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ യിലൂടെ മാത്രമേ നമുക്ക് മുന്നോട്ടു കൊണ്ടുപോകാൻ പറ്റുള്ളൂ എന്നുള്ള ഒരു സാഹചര്യം എത്തുന്നതിനു മുൻപേ നമുക്ക് ഇത് എങ്ങനെ മനസ്സിലാക്കാം എന്നുള്ളതാണ് നമ്മൾ ആദ്യം അറിയേണ്ടത്.. ഇതിൻറെ കാതലായ ഒരു കാര്യം പ്രമേഹ രോഗം വന്ന് 10 15 വർഷം കഴിയുമ്പോഴാണ് നമുക്ക് ഒരു വലിയ പ്രശ്നമായി വരാൻ സാധ്യതയുള്ളത്…