സ്ത്രീകളിലുണ്ടാകുന്ന അമിതരക്തസ്രാവം.. കാരണങ്ങൾ എന്തെല്ലാം.. ഇതിനായി ചെയ്യാവുന്ന പ്രധാന ടെസ്റ്റുകൾ എന്തെല്ലാം.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

കഴിഞ്ഞദിവസം പരിശോധനക്ക് ആയിട്ട് ഒരു 40 വയസുള്ള സ്ത്രീ വരികയുണ്ടായി.. ആർത്തവസംബന്ധമായ പ്രശ്നങ്ങളും ആയിട്ടാണ് ഈ പ്രായത്തിലുള്ള സ്ത്രീകൾ നമ്മളെ കാണാൻ വരുന്നത്.. അമിതമായ രക്തസ്രാവം മൂലം ഗർഭപാത്രം എടുത്തു കളയണോ.. അതോ വേറെ എന്തെങ്കിലും ട്രീറ്റ്മെൻറ് ഓപ്ഷൻ ഉണ്ടോ എന്ന് ചോദിക്കുവാൻ ആയി ആണ് അവർ വന്നത്.. അതുകൊണ്ടുതന്നെ ഈ ഒരു പ്രശ്നത്തെ കുറിച്ച് ഒരു വീഡിയോ ഇടണം എന്ന് വിചാരിച്ചു.. ഗർഭപാത്രം നീക്കം ചെയ്യാതെ നമുക്ക് മറ്റെന്തൊക്കെ ട്രീറ്റ്മെൻറ് ഓപ്ഷൻ ഉണ്ട് എന്ന് ഓപ്പറേഷൻ ഒന്നും തന്നെ ഇല്ലാതെ ഗർഭപാത്രത്തിലെ മുഴകൾ മറ്റു പ്രശ്നങ്ങളും നമുക്ക് എങ്ങനെ പരിഹരിക്കാം എന്നുള്ളതാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്..

ആദ്യമായി അമിതമായുള്ള രക്തസ്രാവം എന്താണ് എന്ന് നോക്കാം.. രക്തസ്രാവം അമിതം ആവുക എന്ന പറയുന്നുണ്ടെങ്കിൽ അത് മെൻസസ് സമയത്ത് രക്തം കൂടുതലായിരിക്കണം.. കൂടുതലും 24 ദിവസത്തിനു മുൻപേ വരുമ്പോഴാണ് ബ്ലഡ് കൂടുതൽ എന്ന് പറയുന്നത്.. 24 ദിവസം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വരുന്നതാണ് നോർമൽ മെൻസസ്.. അതുപോലെതന്നെ സ്ത്രീക്ക് താങ്ങാൻ കഴിയുന്നതിലും ബ്ലഡ് കൂടുതലാണെങ്കിൽ.. അതുപോലെ കട്ട് കട്ട് ആയി ബ്ലഡ് പോവുക.. സ്ത്രീ അനീമിക്ക് ആയി മാറുക..

ഇങ്ങനെയെല്ലാം വരുമ്പോഴാണ് നമ്മൾ ബ്ലീഡിങ് കൂടുതലാണ് എന്ന് പറയുന്നത്.. രക്തസ്രാവം ഉണ്ടെങ്കിൽ ചെയ്യേണ്ട ടെസ്റ്റുകൾ എന്തെല്ലാമാണ് എന്ന് നോക്കാം.. നമ്മൾ സാധാരണയായി ചെയ്യുന്ന ടെസ്റ്റാണ് കമ്പ്ലീറ്റ് ബെഡ്ഡൗൺ.. ഹീമോഗ്ലോബിൻ ചെക്ക് ചെയ്യുവാൻ ആയിട്ടും സ്ത്രീ അനീമിക് ആണോ എന്ന് നോക്കുവാൻ വേണ്ടിയിട്ടാണ് അത്.. അതുപോലെ തൈറോയ്ഡ് ടെസ്റ്റ്.. അതുപോലെതന്നെ അൾട്രാ സൗണ്ട് സ്കാൻ.. അനീമിക് ആണെങ്കിൽ അത്പോലെ ഹീമോഗ്ലോബിൻ കുറവാണെങ്കിൽ അത് കൂടുവാൻ ആയിട്ട് പ്രത്യേകിച്ചും പഴങ്ങൾ അത് മാതളനാരങ്ങ പോലെയുള്ള പഴങ്ങൾ കഴിക്കുക.. അതുപോലെ ചീരകറി കഴിക്കുക.. നോൺവെജ് കഴിക്കുന്ന ആളുകൾ ആണെങ്കിൽ മട്ടൻ കഴിക്കുക..