വേനൽക്കാലത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ അതുപോലെ ഫങ്കൽ ഇൻഫെക്ഷൻ നമുക്ക് എങ്ങനെ പൂർണ്ണമായും മാറ്റിയെടുക്കാം.. വിശദമായി അറിയുക..

വേനൽക്കാലമാകുന്നതോടെ കൂടി ഫംഗൽ ഇൻഫെക്ഷൻ അല്ലെങ്കിൽ ചൊറിച്ചിൽ ഉണ്ടാവുന്നത് സാധാരണയായി കാണപ്പെടുന്ന ഒന്നാണ്.. പലപ്പോഴും വേനൽക്കാലം ആകുമ്പോൾ ഇത്തരത്തിൽ പല ആളുകൾക്കും ചൊറിച്ചിൽ ബുദ്ധിമുട്ടു കൂടിയിട്ട് ഒരുപാട് പേര് കംപ്ലൈൻറ് പറഞ്ഞിരുന്നു. പലപ്പോഴും നമ്മുടെ അടുത്ത് വരുന്ന രോഗികളെ തലയിൽ താരൻ ആണ് എന്ന് പറഞ്ഞ് വരുന്ന പല രോഗികളെയും നമുക്ക് കാണാൻ സാധിക്കും.. നമ്മൾ പരിശോധിക്കുന്ന സമയത്ത് അവരുടെ തലയിലെ നല്ല രീതിയിൽ ഫംഗസ് ഇൻഫെക്ഷൻ കാണാൻ സാധിക്കും.. ഇതുകൂടാതെ അവരോട് സ്കിൻ കംപ്ലൈൻറ് മറ്റുപലതും ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഇത്തരത്തിൽ ഒരു ചൊറിച്ചിൽ ബുദ്ധിമുട്ട് ഉണ്ട് എന്ന് പറയുന്നത് കാണാം.. പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും എല്ലാവരിലും ഇത് കാണാൻ സാധിക്കും..

അപ്പോൾ ഈ ഒരു ഫംഗൽ ഇൻഫെക്ഷൻ ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആയി മാറുന്നത് എപ്പോഴാണ്.. ഇതിന് ആയിട്ട് വീട്ടിൽ തന്നെ എന്തൊക്കെ ചെയ്യാൻ സാധിക്കും ഇത് മാറ്റിയെടുക്കാൻ ആയിട്ട്.. എന്നുള്ള കാര്യങ്ങൾ എല്ലാം നമുക്ക് ചർച്ച ചെയ്യാം.. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇടുങ്ങിയ ഭാഗങ്ങളിലാണ് അധികവും നമുക്ക് ഈ ഫംഗൽ ഇൻഫെക്ഷൻ കാണാൻ സാധിക്കുക.. അതുകൊണ്ടുതന്നെ ഇത് ആർക്കൊക്കെയാണ് കൂടുതൽ കാണപ്പെടുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒന്നാമത് ആയിട്ട് അമിതവണ്ണമുള്ള ആളുകളിലാണ് പൊതുവേ ഇത് കാണപ്പെടാറുള്ളത്..

രണ്ടാമത് ആയിട്ട് പ്രീ ഡയബറ്റിക് സ്റ്റേജ് അതായത് ഷുഗർ ഉള്ള ആളുകൾക്ക് അല്ലെങ്കിൽ ഷുഗർ വരുന്നതിന് കുറച്ചു മുൻപ് കാണുന്ന ആളുകൾക്ക് ഇത്തരം ഒരു കണ്ടീഷൻ കാണപ്പെടാറുണ്ട്.. മൂന്നാമത് ആയിട്ട് ഈ ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്ക് അതായത് ഈ ഫംഗൽ ഇൻഫെക്ഷൻ എന്ന് പറയുന്നത് ഹൈലി സ്പ്രെഡ് ആവാൻ ചാൻസ് ഉള്ള ഒന്നാണ്.. ഇപ്പോൾ നമ്മുടെ വീട്ടിലെ ആർക്കെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ കുട്ടികൾ ഹോസ്പിറ്റലിൽ പോകുമ്പോൾ അത് അവരുടെ ഫ്രണ്ട്സിനും മറ്റു രീതിയിൽ സ്പ്രെഡ് ആക്കാനുള്ള ചാൻസ് ഉണ്ട്.. അതുപോലെ മറ്റു കുട്ടികൾക്ക് വന്ന് ആ കുട്ടികൾ അവരുടെ വീട്ടിൽ പോകുമ്പോൾ വീട്ടുകാർക്കും ഇത് വരാനുള്ള സാധ്യതയുണ്ട്..