ശരീരത്തിൽ എപ്പോഴും ക്ഷീണം തളർച്ച.. ഒന്നിനോടും താല്പര്യം ഇല്ലായ്മ.. ശരീരമാസകലം വേദന.. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ആരും ഈ വീഡിയോ കാണാതെ പോകരുത്..

കഴിഞ്ഞ ദിവസം ഒരാൾ വന്നു പറയുകയായിരുന്നു രാവിലെ 9 മണി മുതൽ വൈകുന്നേരം നാലു വരെ ആണ് ഡ്യൂട്ടി ടൈം.. നാലര കഴിഞ്ഞ് ഞാൻ വീട്ടിൽ വരുന്ന ഒരു അഞ്ചുമണി സമയം ഞാൻ വീട്ടിൽ വരും.. അഞ്ചു മണിക്ക് വീട്ടിൽ വന്നാൽ ഒരൊറ്റ കിടപ്പാണ്.. എനിക്ക് ഭക്ഷണം കഴിക്കേണ്ട ചായ കുടിക്കേണ്ട മരുന്ന് കഴിക്കേണ്ട.. ഒന്നും വേണ്ട.. എന്നിട്ട് ഒന്ന് തല മെല്ലെ പൊങ്ങുന്നത് തന്നെ എട്ടര കഴിഞ്ഞാണ്.. എന്നിട്ടാണ് ഞാൻ അടുക്കളയിൽ കയറി എന്തെങ്കിലും ഉണ്ടാക്കുന്നത്.. അങ്ങനെ പിറ്റേ ദിവസത്തേക്ക് ഉള്ളത് ഉണ്ടാക്കുന്നതും കുട്ടികൾക്കു കൊടുക്കുന്നതും ഭർത്താവിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതും എല്ലാം ആ ഒരു സമയത്താണ്.. അപ്പോൾ ഇതേപോലെയുള്ള സാഹചര്യങ്ങൾ പലരും പറയാറുണ്ട്..

അത് ജോലി ചെയ്യുന്ന സമയത്ത് കടിച്ചുപിടിച്ച് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്യും.. പക്ഷേ നമുക്ക് ഒരു ഫ്രീ കിട്ടുന്ന സമയത്ത് വേറെ ഒന്നിനും ചെലവഴിച്ചില്ല പോയി കിടന്നുറങ്ങു.. അതായത് ഒരു ബാറ്ററി പോയ പോലെ ഒരു ഫീൽ.. ബാറ്ററി വീക്ക് ആയതു പോലെ ഒരു അവസ്ഥ.. നമുക്ക് പല കാര്യങ്ങളും ചെയ്യാൻ താല്പര്യമുള്ള പക്ഷേ.. നേരത്തെ കാര്യങ്ങൾ ആലോചിച്ചു നോക്കുമ്പോൾ തോന്നും ഞാൻ പണ്ടേ എങ്ങനെയൊക്കെ ഓടിനടന്ന് താണ് എന്ന്.. എനിക്ക് യാത്രയൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു..

യാത്ര പോകുമ്പോൾ തന്നെ എനിക്ക് ഭയങ്കര സന്തോഷവും ആയിരുന്നു.. എനിക്കിപ്പോൾ യാത്ര ചെയ്യാൻ വയ്യ മടിയാണ്.. പുറത്തേക്ക് പോകുവാൻ പറഞ്ഞാൽ വേണ്ട കിടന്നുറങ്ങാം എന്ന് തോന്നുന്നു.. ഞായറാഴ്ച ഭൂരിഭാഗം ആളുകളുടേയും അവധി ദിവസം ആണെങ്കിലും ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ട് ഉള്ളവരുടെ അവസ്ഥ എന്താണെന്ന് വെച്ചാൽ എങ്ങോട്ടും പോവണ്ട വീട്ടിൽ കിടന്നുറങ്ങിയാൽ മതി ഭക്ഷണം ഉണ്ടാക്കേണ്ട എന്തെങ്കിലും വാങ്ങിക്കാം എന്ന രീതിയിലേക്കാണ്.. നമുക്ക് കിട്ടുന്ന ഈ യൗവന സമയം എന്നുപറയുന്നത് 25 മുതൽ 40 വയസ്സുവരെ വരെ ഒരു മനുഷ്യൻറെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ്..