എന്താണ് ടോൺസിലൈറ്റിസ് ആൻഡ് ടോൺസിൽ സ്റ്റോൺ.. വായിൽ നിന്നും അരിമണിയുടെ രൂപത്തിൽ ദുർഗന്ധത്തോടെ വരുന്നത് എന്താണ്..ഇതിന് എന്താണ് പരിഹാരമാർഗ്ഗങ്ങൾ.. വിശദമായി അറിയുക..

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം ടോൺസിലൈറ്റിസ് ആൻ ടോൺസിൽ സ്റ്റോൺ എന്നുപറയുന്ന വിഷയത്തെക്കുറിച്ചാണ്.. ടോൺസിൽ എന്നുപറയുന്നത് എന്താണ് എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.. എന്നാൽ മാത്രമേ ഈ ടോൺസലിറ്റീസ് അതുപോലെ ടോൺസിൽ സ്റ്റോൺ കുറിച്ച് ഒരു ഐഡിയ കിട്ടുള്ളൂ.. ആദ്യം കൗൺസിൽ എന്നു പറയുന്നത് നമ്മുടെ തൊണ്ടയുടെ സൈഡിൽ കാണുന്ന വായയുടെ അകത്ത് കൂടെ ഏറ്റവും പുറകിൽ ആയിട്ട് തൊണ്ടയുടെ സൈഡിൽ കാണുന്ന രണ്ട് കഴലകൾ ആണ്.. നമുക്കറിയാം ഏതെങ്കിലും ഒരു സമയത്ത് നമുക്ക് ടോൺസിലൈറ്റിസ് അഥവാ തൊണ്ടവേദന വന്നിട്ടുണ്ടാകും..

ഈ ടോൺസിലിൻറെ പുറത്ത് ഒരു ക്യാപ്സ്യൂൾ ഉണ്ട്..അഥവാ ഒരു കവറിംഗ് ഉണ്ട്.. കവറിങ് നിൻറെ അടുത്ത് കൂടെ അണുബാധ കയറുമ്പോഴാണ് ഇത് ടോൺസിലൈറ്റിസ് ആകുന്നത്.. ഇതിനു മുമ്പ് കുറെ വീഡിയോകൾ ഞാൻ പറഞ്ഞിട്ടുണ്ട് ലൈറ്റിസ് എന്ന് പറയുന്ന അതിൻറെ അർത്ഥം ഇൻഫർമേഷൻ അഥവാ നീർക്കെട്ടാണ്.. സാധാരണ ടോൺസിലൈറ്റിസ് വരുന്നതു അണുബാധ കാരണമാണ്.. ഇപ്പോൾ നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് വൈറസ്.. പിന്നെയുള്ളത് ബാക്ടീരിയ.. പിന്നെ വളരെ റെയർ ആൾക്കാർക്ക് പ്രതിരോധശക്തി കുറഞ്ഞിട്ടു ഫംഗസ് കാരണം അസുഖം വരാം..

ഈ ടോൺസിലൈറ്റിസ് കുറേ കാലങ്ങൾ നീണ്ട നിൽക്കുമ്പോൾ ചിലപ്പോൾ ടോൺസിൽ അകത്തുനിന്ന് ചില അരിമണികൾ പോലെ ചില സാധനങ്ങൾ പുറത്തു വരാം.. ഇത് തുപ്പിക്കളയും പോൾ ചിലപ്പോൾ ശരിക്കും അരി പോലെ ഉണ്ടാവും.. അത് ആളുകൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.. കാരണം അത് കാണുമ്പോൾ എന്താണ് ഇത് എന്ന് സംശയം എല്ലാവർക്കും ഉണ്ടാകാറുണ്ട്.. അതിനെ ടോൺസിൽ സ്റ്റോൺ എന്നാണ് പറയുന്നത്.. ടോൺസിൽ ഇൻഫെക്ഷൻ കൂടുമ്പോൾ വരുന്ന ഒരു കാരണമാണ് ടോൺസിൽ സ്റ്റോൺ.. ഇത് ഒട്ടും പേടിക്കേണ്ട കാര്യമില്ല ടോൺസിൽ കൂടുമ്പോൾ വരുന്ന ഒരു പ്രശ്നം മാത്രമാണ് ഇത്..