രക്തത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്നത് എങ്ങനെ നമുക്ക് നിയന്ത്രിക്കാം.. കിഡ്നി ക്ലീൻ ആകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. വിശദമായി അറിയുക..

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കിഡ്നി അഥവാ വൃക്കാ എന്നു പറയുന്നത്.. നമ്മുടെ ശരീരത്തിലെ അരിപ്പ എന്നാണ് വൃക്ക അറിയപ്പെടുന്നത്.. നമ്മുടെ ശരീരത്തിലെ ആവശ്യമില്ലാത്ത സാധനങ്ങൾ എല്ലാം നമ്മുടെ ശരീരത്തിൽ നിന്നും നീക്കം ചെയ്തു പ്രവർത്തിക്കുന്നതാണ് നമ്മുടെ വൃക്കയുടെ പ്രധാന ധർമ്മം.. എന്നാൽ നമ്മുടെ വൃക്കയെ ബാധിക്കുന്ന ഒരു പ്രധാനഘടകം ആണ് രക്തത്തിൽ ക്രിയാറ്റിന് അളവ് കൂടുക എന്നത്.. പണ്ടൊക്കെ വയസ്സായ ആളുകളിൽ മുതിർന്ന ആളുകളിൽ അതുപോലെ പ്രമേഹരോഗം ഉള്ള ആളുകൾ.. കിഡ്നി രോഗമുള്ള ആളുകളിൽ ഒക്കെയാണ് ഇത്തരം രോഗം കണ്ടുവന്നിരുന്നത്..

എന്നാൽ ഇന്ന് ചെറുപ്പക്കാരിലും കൂടുതൽ ക്രിയാറ്റിൻ ലെവൽ കൂടുന്നത് കണ്ടുവരുന്നു.. അപ്പോൾ ക്രിയാറ്റിൻ ലെവൽ കുറച്ച് നമ്മുടെ വൃക്കയുടെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടിയിട്ട് നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ ആണ് ഇന്ന് ഈ വീഡിയോയിലൂടെ ഞാൻ പറയുന്നത്.. നമ്മുടെ രക്തത്തിലെ ക്രിയാറ്റിൻ നോർമൽ റേഞ്ച് എന്ന് പറയുന്നത് .6 മുതൽ 1.1 വരെ ആണ്.. നമ്മുടെ ശരീരത്തിന് ആവശ്യമായ ഈ ക്രിയാറ്റിൻ ഉൽപാദിപ്പിക്കുന്നത് നമ്മുടെ കരളിൽ വച്ചാണ്.. നമ്മുടെ മസിലുകൾ കൂടുതൽ പ്രവർത്തിക്കുന്നതിന് വേണ്ടി കൂടുതൽ ഊർജ്ജം ആവശ്യമാണ്.. അപ്പോൾ നമ്മുടെ ശരീരത്തിന് ഊർജം നൽകുന്നത് ക്രിയാറ്റിൻ ആണ്..

അപ്പോൾ നമ്മുടെ മസിലുകൾ അവർക്ക് ആവശ്യമുള്ള ക്രിയേറ്റിൻ എടുത്തശേഷം ബാക്കിയുള്ള ക്രിയേറ്റീവ് കിഡ്നി യിലേക്ക് പുറന്തള്ള പ്പെടാരാണ് ചെയ്യുന്നത്.. ഇനി ക്രിയാറ്റിൻ ലെവൽ നമ്മുടെ ശരീരത്തിൽ കൂടുമ്പോൾ ശരിക്കും ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.. ഒന്നാമത് ആയിട്ട് അമിതമായുള്ള ക്ഷീണം.. അതുപോലെ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണമെന്ന തോന്നൽ.. മൂത്രത്തിൽ പത അതുപോലെ മൂത്രത്തിൽ രക്തം കലർന്ന പോവുക.. അതുപോലെ മുഖത്തെ നീർക്കെട്ട് വരുക.. കണ്ണിനു ചുറ്റും തടിപ്പ് ഉണ്ടാവുക..