ശരീരഭാരം കൂടുന്നതും മൂലം ഉണ്ടാകുന്ന ചില പ്രധാനപ്പെട്ട രോഗങ്ങൾ.. പൊണ്ണത്തടി മൂലം മരണസാധ്യത വരെ ഉണ്ടാവും.. ആരും ഈ വീഡിയോ കാണാതെ പോകരുത്..

നമ്മുടെ നാട്ടിലും പുറത്തും എല്ലാം അധികമായി കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അമിത ഭാരം.. കുട്ടികളിൽ വരെ ഇത് വളരെ കൂടിക്കൊണ്ടിരിക്കുകയാണ്.. അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഏറ്റവും ഫാസ്റ്റ് ആയിട്ട് ഗ്രോ ചെയ്യുന്ന അസുഖം ഏതാണെന്ന് ചോദിച്ചാൽ അത് അമിതഭാരം ആണ്.. ശരീരത്തിൽ ഈ തടി അമിതമാകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകും.. ഒന്നാമത്തേത് അവർക്ക് വിശപ്പ് വളരെ കൂടുതലായിരിക്കും.. അതുകൊണ്ട് തന്നെ ഒരുപാട് ഭക്ഷണം കഴിക്കുമ്പോൾ വീണ്ടും ശരീര ഭാരം കൂടും..

ഭക്ഷണം കഴിച്ച് ആളുകൾക്ക് നടക്കാൻ സാധിക്കില്ല.. എക്സസൈസ് ചെയ്യാൻ കഴിയില്ല അതുകൊണ്ട് വീണ്ടും എക്സസൈസ് കുറഞ്ഞു കുറഞ്ഞു വരും.. അവർ ചെയ്യുന്ന ആക്ടിവിറ്റീസ് കുറഞ്ഞു വരും.. ഇങ്ങനെയാകുമ്പോൾ വീണ്ടും ശരീര ഭാരം കൂടും.. ഇത്തരം ശരീര ഭാരം കൂടിയ ആളുകളിൽ ഷുഗർ പ്രഷർ കൊളസ്ട്രോൾ.. എന്നിവ കൂടുതലായിരിക്കും.. ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെ ഇവരിൽ ഹാർട്ട് അറ്റാക്ക് പോലുള്ള മറ്റ് അസുഖങ്ങൾ വളരെ കൂടുതലായിരിക്കും.. ഇത്തരം അസുഖങ്ങൾ ഉള്ള ആളുകളിൽ പിത്തസഞ്ചിയിൽ കല്ല് വരാനുള്ള സാധ്യത വളരെ കൂടുതലാണ്..

അതിന് പിന്നീട് സർജറി വേണ്ടിവരുന്ന ഒരു അവസ്ഥ ഉണ്ടായേക്കാം.. ശരീര ഭാരം കൂടുതലുള്ള ആളുകളിൽ കുറെ പ്രായം കഴിയുമ്പോൾ അവരുടെ മുട്ടു തേഞ്ഞു മാറ്റി വെക്കേണ്ട ഒരു അവസ്ഥ വരാറുണ്ട്.. ഇവർക്ക് ബാക്ക് പെയിൻ വളരെ കൂടുതലായിരിക്കും..നട്ടെല്ലിലെ പ്രശ്നങ്ങൾ അതുപോലെ ഡിസ്ക് പ്രശ്നങ്ങൾ എല്ലാം വളരെ കൂടുതലായിരിക്കും.. അതുപോലെ അമിതഭാരം ഉള്ളതുകൊണ്ട് തന്നെ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഇവർക്ക് ഉണ്ടായിക്കൊണ്ടിരിക്കും..