നടുവേദന ഉള്ള ആളുകളാണ് നിങ്ങൾ എങ്കിൽ ഈ വീഡിയോ ആരും കാണാതെ പോകരുത്.. നടുവേദനയുടെ യഥാർത്ഥ കാരണങ്ങളും ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും.. വിശദമായി അറിയുക..

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം നടുവേദനയാണ്.. ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നടുവേദന.. ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്ത ആളുകൾ ഉണ്ടാവില്ല എന്നാണ് പൊതുവേ പറയാറുള്ളത്.. എന്തൊക്കെയാണ് ഈ നടുവേദനയുടെ കാരണങ്ങൾ.. പലവിധ കാരണങ്ങളുണ്ട് നടുവേദനയ്ക്ക് എങ്കിലും വളരെ സിമ്പിൾ ആയി പറയുകയാണെങ്കിൽ നട്ടെല്ലിന് ചുറ്റും കാണുന്ന മസിലിനെ സ്ട്രെയിൻ കാരണം നമുക്ക് നടുവേദന അനുഭവപ്പെടാം..

അതുപോലെതന്നെ നട്ടെല്ലിനെ സംഭവിക്കാവുന്ന ക്ഷതങ്ങളും അതിനെ സംഭവിക്കാവുന്ന അസുഖങ്ങളും അതിന് ഉണ്ടാക്കുന്ന ഫാക്ച്ചറുകൾ എല്ലാം നമുക്ക് പലപ്പോഴും നടുവേദനയ്ക്ക് കാരണമാകാറുണ്ട്.. ഈ നട്ടെല്ലുകൾക്ക് കൂട്ടിയോജിപ്പിച്ച് നൽകുന്ന ലിഗ് മെൻറ് കൾക്ക് സംഭവിക്കുന്ന അസുഖങ്ങൾക്കും.. അതുപോലെതന്നെ ജോയിൻറ് കൾക്ക് സംഭവിക്കുന്ന അസുഖങ്ങൾക്കും അതുപോലെ എല്ലുകൾക്ക് ഉണ്ടാകുന്ന തേയ്മാനങ്ങളും നമ്മളെ നടുവേദനയ്ക്കു നയിക്കാറുണ്ട്..

പിന്നെ നമ്മൾ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി കാണുന്ന അസുഖമാണ് ഡിസ്ക് ഡിസീസ്.. ഡിസ്ക് ഡിസീസ് എന്ന് പറഞ്ഞാൽ നട്ടെല്ലിന് ഇടയിൽ ഒരു സ്പോഞ്ച് പോലെയുള്ള ഒരു അവയവമാണ് ഡിസ്ക്.. എന്തിനാണ് ഡിസ്ക് എന്ന് ചോദിച്ചാൽ ഈ രണ്ട് നട്ടെല്ലുകൾ കൂട്ടി മുട്ടാതിരിക്കാൻ അതുപോലെ തന്നെ അതിനെ സംരക്ഷിക്കാൻ കൊടുത്തിരിക്കുന്ന ഒരു അവയവം ആണ് ഈ ഡിസ്ക് എന്ന് പറയുന്നത്.. പല കാരണങ്ങൾ കൊണ്ട് പ്രായം കൂടുന്നത് അനുസരിച്ച് ഈ ഡിസ്ക് വെള്ളത്തിൻറെ അളവ് കുറയുകയും അത് മറ്റൊരു അവസ്ഥയിലേക്ക് നയിക്കുന്നു..