തലമുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്നതിന് യഥാർത്ഥ കാരണങ്ങൾ.. എന്തൊക്കെയാണ് ഇതിനുള്ള പരിഹാരമാർഗങ്ങൾ.. വിശദമായി അറിയുക..

അലോപേഷ്യ എന്ന് പറഞ്ഞാൽ ഹെയർ ലോസ്.. മുടി പോകുന്നതിന് ആണ് നമ്മൾ അലോപേഷ്യ എന്ന് പറയുന്നത്.. ഏരിയേറ്റ എന്ന് പറഞ്ഞാൽ ഒരു സ്ഥലത്തു മാത്രം മുടി പോകുന്നതിന് അങ്ങനെ പറയുന്നത്.. പലതരം ഹെയർ loss ഉണ്ട്.. കഷണ്ടി ആയിട്ട് അല്ലാതെയും ക്ലൈമറ്റ് കാരണം മറ്റു പല ആരോഗ്യപ്രശ്നങ്ങൾ കാരണം മുടികൊഴിച്ചിൽ വരാറുണ്ട്.. അതെല്ലാം മൊത്തം ആയിട്ടാണ് മുടി കൊഴിഞ്ഞു പോകുന്നത്.. ഒരു സ്ഥലത്തെ മാത്രം മുടി കൊഴിഞ്ഞു പോകുന്നതിന് പറയുന്ന പേരാണ് അലോപേഷ്യ ഏരിയേറ്റ്..

ഇതിന് ബാക്കി കാരണങ്ങളിൽ നിന്നും വ്യത്യാസം ആയിട്ടുള്ള കാരണങ്ങളാണ് ഉള്ളത്.. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്.. ഓട്ടോ ഇമ്മ്യൂൺ എന്ന് പറഞ്ഞാൽ നമുക്ക് നമ്മുടെ ശരീരത്തിലെ ഒരു ഒരു ഇമ്മ്യൂണിറ്റി ഉണ്ടാവും.. അത് സാധാരണ ഒരു അണുബാധയ്ക്ക് എതിരെ അല്ലെങ്കിൽ ബാക്റ്റീരിയൽ ഇൻഫെക്ഷൻ എതിരെ ഫംഗസ് എതിരെ ആണ് നമ്മുടെ ഇമ്മ്യൂണിറ്റി സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ട്.. ചില സാഹചര്യങ്ങളിൽ നമ്മുടെ തന്നെ ശരീരത്തിലെ ഏതെങ്കിലും അവയവത്തിന് എതിരെ നമ്മുടെ തന്നെ പ്രതിരോധശക്തി പ്രവർത്തിച്ചിട്ടു ആണ് ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ വരുന്നത്.. അങ്ങനെ വരുന്ന ഒരു രോഗാവസ്ഥയാണ് അലോപേഷ്യ..

ഇത് മുടിക്ക് മാത്രമല്ല മറ്റ് അവയവങ്ങളെയും ഇത് ബാധിക്കാം.. ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് വരുന്നതുണ്ട്.. അതുപോലെ വെള്ളപ്പാണ്ട് ശരീരത്തിൽ വരുന്നത് ഒരു ഡിസോഡർ ആണ്.. അങ്ങനെ ഒരുപാട് തരം ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ ഉണ്ട്.. ഇത് പേരുപോലെതന്നെ തലയിലെ ഒരു ഭാഗത്ത് മാത്രമാണ് ബാധിക്കുന്നത്.. ചിലപ്പോൾ തലയിൽ ആയിരിക്കും അതുകൊണ്ടുതന്നെ വട്ടത്തിൽ മുടി പോകും.. മിക്കസമയത്തും അതിനും വേറൊരു തരം ബുദ്ധിമുട്ടും ഉണ്ടാവില്ല.. നമ്മൾ അറിയുകപോലുമില്ല മുടി പോയത്.. മറ്റൊരാൾ കാണുമ്പോൾ പറഞ്ഞിട്ട് ആയിരിക്കും നമ്മൾ അറിയുന്നത്..