എന്താണ് സർവിക്കൽ റാഡിക്കലോപതി… കഴുത്ത് വേദന അതുപോലെ കൈകളിൽ ഉണ്ടാകുന്ന വേദനയും തരിപ്പും ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കുക.

കഴുത്തിൽ നിന്ന് കയ്യിലേക്ക് വേദനയും തരിപ്പും ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് സർവിക്കൽ റാഡിക്കലോപതി.. ഇത് കഴുത്തിലെ ഏതെങ്കിലും വശത്തുനിന്ന് തുടങ്ങി കയ്യിലെ നാഡികളിലേക്ക് വേദന ഉണ്ടാകും അതോടൊപ്പം തന്നെ തരിപ്പ് ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.. ഇത് തുടങ്ങുന്നത് പലപ്പോഴും രാവിലെ നമ്മൾ എണീറ്റ് വരുമ്പോൾ തന്നെ കഴുത്ത് ഉളുക്കിയ ഒരു അവസ്ഥയിൽ ആയിരിക്കും.. ആദ്യം തുടങ്ങുന്നത് അങ്ങനെ ആയിരിക്കും അപ്പോൾ കഴുത്ത് തിരിക്കാനും പറ്റില്ല കാരണം കഴുത്ത് ഉളുക്കി ഇട്ടിട്ടുണ്ട്..

അത് കുറച്ചുകഴിയുമ്പോൾ കഴുത്തിന് പുറകിൽ വേദന അനുഭവപ്പെടുന്നു.. പിന്നീട് രണ്ടു ദിവസം കഴിഞ്ഞ് ആയിരിക്കും അത് കയ്യിലേക്ക് മെല്ലെ വേദന ഇറങ്ങുന്നത്.. സാധാരണരീതിയിൽ അത് കയ്യിലേക്ക് ആണ് വേദന ഉണ്ടാകുന്നത്.. കയ്യിൽ ഏതെങ്കിലും ഒരു വർഷത്തേക്ക് ആണ് കൂടുതൽ വേദന അനുഭവപ്പെടുക.. ഏത് നർവേ ആണോ പ്രശ്നമുണ്ടാക്കുന്നത് അനുസരിച്ച് ഓരോ ആളുകൾക്കും നമ്മൾ വ്യത്യസ്തമായിരിക്കും.. എന്താണ് ഈ സർവിക്കൽ റാഡിക്കല് പതി കാരണങ്ങൾ.. എങ്കിൽ എന്താണ് ഈ അസുഖം എന്ന് നമുക്ക് പരിശോധിക്കാം.. നമുക്ക് കഴുത്തിൽ സാധാരണയായി 7 കശേരുക്കൾ ഉണ്ട്.. അപ്പോൾ ഓരോ കശേരുക്കൾക്ക് ഇടയിലും ഓരോ ഡിസ്ക് ഉണ്ടാവും..

അതിനു പുറകിൽ ആയിട്ടാണ് സ്പൈനൽകോഡ് അതായത് സുഷുമ്നാനാഡി.. തലച്ചോറിൽ നിന്ന് താഴോട്ട് ഞരമ്പുകളിലേക്ക് കൊണ്ടുവരുന്ന സുഷുമ്നാനാഡി കിടക്കുന്നത് ഈ കഴുത്തിലെ കശേരുക്കളുടെ പുറകിൽ ആയിട്ടാണ്.. എപ്പോഴും ഓരോ ഡിസ്കിന് പുറകിലും ഓരോ നാഡികൾ വന്നുകൊണ്ടിരിക്കും.. അപ്പോൾ ഈ കൈ യിലേക്കുള്ള നർവ വരുന്നത് ഡിസ്കിന് പുറകിലൂടെ ആണ്..