ക്യാൻസർ രോഗ ലക്ഷണങ്ങൾ നമുക്ക് നേരത്തെ കണ്ടുപിടിക്കാൻ സാധിക്കുമോ.. വിശദമായി അറിയുക.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

എങ്ങനെ നമുക്ക് ക്യാൻസർ നേരത്തെ കണ്ടു പിടിക്കാം.. എല്ലാവരെയും കുഴപ്പിക്കുന്ന ഒരു ചോദ്യം തന്നെയാണ്.. രോഗികൾ പലപ്പോഴും ഡോക്ടർമാരുടെ വന്നു ചോദിക്കാറുണ്ട് ഡോക്ടറെ എനിക്ക് എങ്ങനെ കാൻസർ നേരത്തെ കണ്ടു പിടിക്കാം എന്ന്.. എനിക്ക് ക്യാൻസർ ഉണ്ടോ അല്ലെങ്കിൽ കാൻസർ നേരത്തെ കണ്ടുപിടിച്ചാൽ ചില രോഗികൾ ഞങ്ങളോട് വന്നു ചോദിക്കാറുണ്ട് എന്തുകൊണ്ട് എനിക്ക് ഇത് നേരത്തെ കണ്ടു പിടിക്കാൻ സാധിച്ചില്ല.. ഒരു പ്രധാനപ്പെട്ട ചോദ്യം തന്നെയാണ് ഇത്..

നമുക്ക് കാൻസറിനെ രോഗ ലക്ഷണത്തെ പറ്റിയും രോഗനിർണയ പറ്റിയും ഇന്ന് നമുക്ക് ചർച്ച ചെയ്യാം.. ക്യാൻസർ രോഗ ലക്ഷണങ്ങൾ ക്യാൻസർ ബാധിക്കുന്ന അവയവത്തെ അനുസരിച്ച് വ്യത്യസ്ത പെട്ടിരിക്കുന്നു.. തല മുതൽ കാൽ വരെ യുള്ള ഏത് അവയവത്തിനും കാൻസർ ബാധിക്കാം.. എന്നാൽ ഏത് അവയവങ്ങളാണ് എന്നതിന് അനുസരിച്ച് രോഗലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.. സ്തനാർബുദ രോഗിക്ക് സ്തനങ്ങളിലുണ്ടാകുന്ന മുഴകൾ ആയിരിക്കും രോഗലക്ഷണം..ലെങ്ങ് ക്യാൻസർ രോഗിക്ക് ചുമ ആയിരിക്കും രോഗലക്ഷണം..

എന്നാൽ അന്നനാളത്തിൽ രോഗ ലക്ഷണം ഉള്ള ആഹാരം ഇറക്കുന്നതിൽ ഉള്ള തടസ്സം ആയിരിക്കാൻ രോഗലക്ഷണം.. കുടലിൽ കാൻസർ ഉള്ള രോഗിക്ക് മലത്തിൽ രക്തം പോവുക അല്ലെങ്കിൽ കറുത്ത നിറത്തിൽ മലം പോവുക അതായിരിക്കും രോഗലക്ഷണം.. പാൻക്രിയാസ് രോഗിയുടെ യുടെ ക്യാൻസർ ലക്ഷണങ്ങൾ വിശപ്പില്ലായ്മ ആയിരിക്കും.. ഈ പറയുന്നതിൽ നിന്നും തന്നെ വ്യക്തമാണ് രോഗങ്ങൾ അനുസരിച്ച് രോഗലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.. അതുകൊണ്ടുതന്നെ ഒരു പ്രത്യേക ലക്ഷണം ഉപയോഗിച്ചുകൊണ്ട് കാൻസർ കണ്ടുപിടിക്കാൻ നമുക്ക് വളരെ പ്രയാസമാണ്..