ഫാറ്റി ലിവർ ഡിസീസ് ഉണ്ടോ എന്ന് എങ്ങനെ നമുക്ക് അറിയാൻ സാധിക്കും.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. ഇത് വന്നുകഴിഞ്ഞാൽ എങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നത് ഒരു ജനറൽ ടോപ്പിക്ക് ആണ്.. ഫാറ്റി ലിവർ ഡിസീസ്.. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായുള്ള കൊഴുപ്പുകൾ ലിവറിലെ കോശങ്ങളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന അവസ്ഥയാണ്.. ഏറ്റവും കൂടുതൽ കരളിനെ ബാധിക്കുന്ന ഒരു അസുഖം ആണ് ഇത്.. ഇപ്പോൾ ഒരു 10 ആളുകളെ എടുത്താൽ അതിൽ 3 പേർക്കെങ്കിലും ഫാറ്റി ലിവർ ഡിസീസ് വരാം എന്നാണ് കണക്ക് കൂട്ടുന്നത്.. എന്തുകൊണ്ടാണ് ഇതിൻറെ എത്ര ഇംപോർട്ടൻസ്..

ചുരുക്കം ചില ആളുകളിൽ ഈ ഫാറ്റി ലിവർ ഡിസീസ് കൊഴുപ്പുകൾ ലിവറിലെ കോശങ്ങളിൽ വീക്കം ഉണ്ടാക്കി ആ വീക്കം പിന്നീട് ഫൈബ്രോസിസ് ആയി മാറുകയും ഉം പിന്നീട് അത് ലിവർ ചുരുങ്ങുകയും സിറോസിസ് ലേക്ക് പോവുകയും പിന്നീട് അത് ലിവർ ഫെയിലിയർ ലേക്ക് അവസാനിക്കുകയും ചെയ്യുന്നു.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം.. പ്രധാനമായും പലർക്കും ഇതൊരു ലക്ഷണമായി കാണിക്കുകയില്ല.. ചിലപ്പോൾ വയറിൻറെ മുകൾഭാഗത്ത് ഉണ്ടാകുന്ന ചെറിയ ഒരു അസ്വസ്ഥത..

അല്ലെങ്കിൽ ക്ഷീണം ആയിരിക്കാം.. എന്തെങ്കിലുമൊരു ആവശ്യത്തിന് ആയിട്ട് നമ്മൾ സ്കാൻ ചെയ്ത് നോക്കുമ്പോൾ ആയിരിക്കും ഈ ഫാറ്റി ലിവർ ഡിസീസ് നമുക്ക് ഉണ്ട് എന്ന് മനസ്സിലാക്കുന്നത്.. അതല്ലെങ്കിൽ ലിവർ സംബന്ധമായ എന്തെങ്കിലും ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും ഇങ്ങനെ ഒരു സംഭവത്തിലേക്ക് നമ്മൾ എത്തിച്ചേരുന്നത്.. ഇനി ആർക്കൊക്കെയാണ് ഇത് കൂടുതൽ കാണപ്പെടുന്നത്.. പ്രത്യേകിച്ച് ഒരു കാരണം ഈ ഫാറ്റിലിവർ വരുന്നതിന് നമുക്ക് അറിയില്ല.. എന്നാലും പ്രമേഹമുള്ള ആളുകൾ അതുപോലെ ഹൈ ബ്ലഡ് പ്രഷർ ഉള്ള ആളുകൾ.. അതുപോലെ രക്തത്തിൽ കൊളസ്ട്രോൾ ഉള്ള ആളുകൾ.. അമിതവണ്ണമുള്ള ആളുകൾക്ക് എല്ലാം ഈ ഫാറ്റി ലിവർ ഡിസീസ് കൂടുതൽ കാണുന്നുണ്ട്..