ഭക്ഷണം ഒന്നും കഴിച്ചില്ലെങ്കിൽ പോലും അമിത വണ്ണം വയ്ക്കുന്നതിന് യഥാർത്ഥ കാരണങ്ങൾ.. തടി കുറയ്ക്കാനുള്ള എഫക്ടീവ് ടിപ്സ്..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് അമിതവണ്ണം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചാണ്.. ഒരുപാട് ആളുകൾക്ക് അറിയാൻ താല്പര്യം ഉള്ള ഒരു വിഷയമാണ്.. ദിവസംതോറും എല്ലാവരിലും ഇൻറർനെറ്റിലെ സർച്ച് ചെയ്യുന്ന ഒരു വിഷയമാണ്.. തടി കുറയ്ക്കാൻ എന്തെല്ലാം ടിപ്സുകൾ ആണ് ഉള്ളത് എന്ന്.. അങ്ങനെ നമ്മൾ ഒരുപാട് മാർഗങ്ങൾ പരീക്ഷിച്ചു നോക്കാറുണ്ട്.. തേന് ചൂടുവെള്ളം അതുപോലെ നാരങ്ങാനീര്.. അത്പോലെ ഇഞ്ചി നീര് കുടിക്കുക.. ഗ്രീൻ ടീ കുടിക്കുക..

ഇത്തരത്തിൽ പല പരീക്ഷണങ്ങളും നടത്തി കുറച്ചുപേർ ഇതിൽ വിജയിക്കും പക്ഷേ കുറച്ചു പേർ പരാജയപ്പെടും.. അങ്ങനെ വർഷങ്ങളായി ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്.. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം വണ്ണം കുറയ്ക്കുന്നതിന് കുറുക്കുവഴികളില്ല എന്നുള്ളതാണ്.. അതായത് ശാശ്വതമായ ഒരു രീതിയിൽ നമുക്ക് വണ്ണം കുറയ്ക്കണം എന്ന് ഉണ്ടെങ്കിൽ നമ്മൾ ഒരു ആറുമാസം എന്ന രീതിയിൽ അല്ലെങ്കിൽ ഒരു നാലുമാസം എന്ന രീതിയിൽ മൈൻഡ് സെറ്റ് ചെയ്യുക എന്നതാണ്.. കലണ്ടറിലെ നാലു മാസത്തിൽ കൂടുതൽ ഉള്ള ഡേറ്റുകൾ എടുത്തുവയ്ക്കുക.. ഇതിനുശേഷം വേണം നമ്മൾ വണ്ണം കുറയ്ക്കുവാനുള്ള കാര്യങ്ങൾ പോകാൻ..

മിക്കവാറും ആളുകൾ വന്നു പറയാറുണ്ട് ഞാൻ അധികം ആഹാരം കഴിക്കാറില്ല.. പക്ഷേ എന്നാലും വണ്ണം വയ്ക്കുന്നു..ഇത് എന്തുകൊണ്ടാണ്.. എന്താണ് അമിതവണ്ണം ഇതിനെക്കുറിച്ചുള്ള നമ്മൾ ഒരുപാട് വീഡിയോ കളിലൂടെയും പുസ്തകങ്ങളിലൂടെയും വായിച്ചിട്ടുണ്ടാവും.. ഇനി എങ്ങനെയാണ് പെട്ടെന്ന് വണ്ണം വയ്ക്കുന്നത്.. കഴിച്ചില്ല എന്നൊരു തോന്നൽ ഉണ്ടെങ്കിലും പക്ഷേ വണ്ണം വെക്കുന്ന ഇല്ലാതെ എന്തുകൊണ്ടാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ.. നമ്മൾ അറിഞ്ഞോ അറിയാതെയോ പലപ്പോഴും വീട്ടമ്മമാരുടെ കാര്യത്തിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.. കറികൾ എല്ലാം ഒരുപാട് ബാക്കി വരുമ്പോൾ വീട്ടിൽ ബാക്കി എല്ലാവരും കഴിച്ചു കഴിഞ്ഞാൽ അത് എടുത്തു കഴിക്കുന്ന ഒരു ശീലമുണ്ട്..