എന്തുകൊണ്ടാണ് കുടവയർ ചാടുന്നത്.. ഇതിൻറെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്.. ഇത്തരം ചാടിയ വയർ കുറയ്ക്കാൻ ആയിട്ട് എന്തെല്ലാം ചെയ്യാൻ സാധിക്കും.. വിശദമായി അറിയുക..

കേരളത്തിലെ ഏകദേശം 40 ശതമാനം ആളുകളും അമിതവണ്ണമുള്ള ആളുകളാണ്.. അമിതവണ്ണം കുറയ്ക്കാൻ ആയിട്ട് ഇന്ന് പല ഡയറ്റുകൾ ഉണ്ട്.. അതുപോലെ വ്യായാമമുറകൾ ഉണ്ട്.. പലരും അത് പ്രാക്ടീസ് ചെയ്യുന്നുണ്ട് അങ്ങനെ മിക്ക ആളുകൾക്കും വണ്ണം കുറയ്ക്കുവാൻ സാധിക്കുന്നുണ്ട് എങ്കിലും പലരുടെയും വയറ് കുറയുന്നില്ല എന്നതാണ് അവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്.. അവരുടെ വയറ് പഴയ പോലെ തന്നെ നിൽക്കുന്നു ബോഡി ഷേപ്പ് ശരിയാകുന്നില്ല.. ഇത്തരം പലവിധ പ്രശ്നങ്ങൾ ആണ് അവർക്കുള്ളത്..

അപ്പോൾ തൂക്കം കുറയ്ക്കുന്നതിന് അതോടൊപ്പം തന്നെ നമുക്ക് എങ്ങനെ വയറ് കുറയ്ക്കാം.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.. ആദ്യം തന്നെ എന്തുകൊണ്ടാണ് നമ്മുടെ ബെല്ലി വലുതാവുന്നത്.. അല്ലെങ്കിൽ എന്തുകൊണ്ടാണ് അമിതമായി വയർ ചാടുന്നത് എന്ന് മനസ്സിലാക്കണം.. വയർ ചാടുന്നത് പുരുഷന്മാരിലും ഉണ്ടാകുന്നുണ്ട് സ്ത്രീകളിലും ഉണ്ടാകുന്നുണ്ട്.. പുരുഷന്മാരിൽ ഏകദേശം 30 വയസ്സ് കഴിഞ്ഞ ആളുകളിലാണ് കൂടുതലും പ്രശ്നമുണ്ടാക്കുന്നത്..

സ്ത്രീകളിലും അതുപോലെതന്നെ മദ്യ വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് കണ്ടുവരുന്നത്.. മിക്ക ആളുകൾക്കും അധിക വണ്ണം ഉണ്ടാവില്ല പക്ഷേ അവരുടെ വയർ വല്ലാതെ ചാടിയിരിക്കുന്നു.. അത് ഒരു സൗന്ദര്യപ്രശ്നം എന്നതിലുപരി മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും അത് കാരണമാകുന്നുണ്ട്.. വയർ ചാടുന്നത് മൂലം പലപ്പോഴും അവർക്ക് അവരുടെ ആകാരഭംഗി പോകുന്നു.. അതുകൂടാതെ ഹർണിയ പോലെയുള്ള പല അസുഖങ്ങൾക്കും ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം.. നിങ്ങളെല്ലാവരും ഹെർണിയ എന്ന അസുഖത്തെ പറ്റി കേട്ടിട്ടുണ്ടാകും.. പൊക്കിൾകൊടി ഭാഗത്ത് ചിലപ്പോൾ ഹെർണിയ ഉണ്ടാകും..