അലർജി പ്രശ്നങ്ങൾ ജീവിതത്തിൽ ഇനി വരാതിരിക്കാൻ.. ന്യൂതന ട്രീറ്റ്മെൻറ് ആയ ഇമ്മ്യൂണോ തെറാപ്പി യെ കുറിച്ച് അറിയൂ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

അലർജി പൂർണമായും മാറ്റിയെടുക്കാം എന്ന രീതിയിൽ പല വീഡിയോകളും നിങ്ങൾ കണ്ടിട്ടുണ്ടാവും.. എന്നാൽ ഇത് അങ്ങനെയല്ല.. എവിഡൻസ് ബേസ്ഡ് മോഡൽ മെഡിസിൻ.. നമ്മൾ നൂറുകണക്കിന് ക്ലിനിക്കൽ ട്രയൽ നടത്തി.. അതിൽ നിന്നും ഏറ്റവും മികച്ച റിസൾട്ട് മാത്രമേ മോഡേൺ മെഡിക്കൽ ശാസ്ത്രത്തിലെ നമുക്ക് പ്രോട്ടോകോൾ പ്രകാരം ഉപയോഗിക്കാനും ട്രീറ്റ്മെൻറ് ആയിട്ട് രോഗികൾക്ക് കൊടുക്കാനും കഴിയുള്ളൂ.. നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത് അതുപോലുള്ള ഒരു അലർജി സ്പെസിഫിക് ഒരു ട്രീറ്റ്മെൻറ് പറ്റിയും.. അത് പൂർണ്ണമായും അലർജി മാറ്റാൻ സഹായിക്കുന്ന അല്ലെങ്കിൽ അത്രയും അവകാശവാദമുന്നയിക്കുന്ന ഒരു പുതിയ രീതിയാണ് ചികിത്സാരീതിയാണ് എന്നുള്ളതു കൊണ്ടു തന്നെയാണ്.. അത് അത്രയും കോൺഫിഡൻസ് ആയിട്ട് ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുകയാണ്..

അതിശൈത്യമുള്ള യൂറോപ്പ്.. കാനഡ പോലുള്ള രാജ്യങ്ങളിൽ പോലും വളരെ പ്രാബല്യത്തിൽ ഉള്ളതും ഓസ്ട്രേലിയയിൽ ഉള്ള എൻറെ പെങ്ങളുടെ മൂത്ത മകൾക്ക് പോലും ഈ ട്രീറ്റ്മെൻറ് കൊടുക്കുന്നത് കൊണ്ടും എനിക്ക് ഇതിൽ അത്രയധികം വിശ്വാസം ഉള്ളതു കൊണ്ടാണ് ഇമ്മ്യൂണോ തെറാപ്പി എന്ന് പറയുന്ന ഈ ട്രീറ്റ്മെൻറ് നെ കുറിച്ച് ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത്.. ഇമ്മ്യൂണോ തെറാപ്പി എന്ന് പറയുമ്പോൾ നമ്മൾ വിചാരിക്കുന്നത് അത് എന്താണ്.. സാങ്കേതിക ട്രീറ്റ്മെൻറ് കളിൽനിന്നും അത് എന്താണ് വ്യത്യാസം ഉണ്ടായിരിക്കുന്നത്.. ഏറ്റവും ചെറിയ ഉദാഹരണത്തിൽ നിന്നു നമുക്ക് തുടങ്ങാൻ..

പലപ്പോഴും അവധി മാസങ്ങളിൽ മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് ഇവിടെ വരുമ്പോൾ ഒരു കൊതുക് കടിച്ചാൽ പോലും ആ ഭാഗം ചൊറിഞ്ഞു തടിച്ച വ്രണമായി പൊട്ടിയൊലിച്ച ആകെ കുളം ആകുന്നത് നമ്മളെല്ലാവരും കണ്ടെത്തുന്നതാണ്.. എന്നാൽ നമ്മുടെ നാട്ടിലുള്ള കൊച്ചുകുട്ടികൾക്ക് അതും ആയിട്ട് പഴകി കഴിയുമ്പോൾ ഈ കൊതുകുകടി ഏൽക്കുന്നത് ഒരു പ്രശ്നമേ അല്ലാതാവുന്നു.. അതായത് നമുക്ക് അലർജിക്ക് കാരണം ആയിട്ടുള്ള എന്ത് വസ്തുക്കളാണ്.. അതെന്താണ് എന്ന് കണ്ടെത്തി.. ആ വസ്തുവിനെ നമ്മൾ ചെറിയ ഡോസിൽ അത് ശരീരത്തിലേക്ക് കൊടുത്തു കൊണ്ട് ചെയ്യുന്ന ഒരു പ്രക്രിയയാണ് ഇമ്മ്യൂണോ തെറാപ്പി.. അപ്പോൾ അത് എങ്ങനെ കൊടുക്കും.. അലർജി ഉണ്ട് എന്ന് എങ്ങനെ കണ്ടുപിടിക്കും..