കൊളസ്ട്രോളിനേ പറ്റിയുള്ള ചില പ്രധാനപ്പെട്ട മിഥ്യാധാരണകൾ.. ഇതിൻറെ സത്യാവസ്ഥ എന്ത്.. വിശദമായി അറിയുക..

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം കൊളസ്ട്രോളിനെ പറ്റി ആണ് അതായത് ഹൈപ്പർ കൊളസ്ട്രോ മിയ എന്നു പറയും.. ഇതിൻറെ പ്രാധാന്യം എന്താണെന്ന് വെച്ചാൽ ഇന്ന് കൊളസ്ട്രോളിനെ ചികിത്സയെപ്പറ്റി ധാരാളം മിദ്യാ ധാരണകൾ ആളുകൾക്ക് ഉണ്ട്.. നമ്മുടെയെല്ലാം യൂട്യൂബ് ചാനലുകളിലും വാട്സ്ആപ്പിലും.. എല്ലാം കൊളസ്ട്രോളിനെ കുറിച്ചുള്ള ഒരുപാട് തെറ്റായ മെസേജുകൾ വരുന്നുണ്ട്.. അതുപോലെ തെറ്റായ സംവാദങ്ങൾ കണ്ടിട്ടുണ്ടാവും.. അപ്പോൾ എന്താണ് ഇതിൻറെ യഥാർത്ഥ സത്യാവസ്ഥ..

അതെന്ത് കൊളസ്ട്രോൾ ചികിത്സിക്കണം എന്ന് പറയുന്നതിന് ആവശ്യകത എന്താണ്.. ഇത്രയും കാര്യങ്ങൾ മനസ്സിലാക്കുക എന്നതാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. നമുക്കറിയാം ഇന്ന് ലോകത്ത് പ്രധാനപ്പെട്ട മരണകാരണങ്ങൾ ഒരുപാട് ഉണ്ട്.. ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു മൂന്നാലെണ്ണം ഉണ്ട് അതിൽ ആദ്യത്തേത് ഹാർട്ട് അറ്റാക്ക് പിന്നെ അപകടമരണം.. അതുപോലെ ഇൻഫെക്ഷൻ സ്.. ക്യാൻസർ ഇവ ഒക്കെ ആണ്.. ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലും മരണ കാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഹാർട്ട് അറ്റാക്ക് ആണ്.. ഈ ഹാർട്ട് അറ്റാക്കിനെ നമുക്ക് പ്രതിരോധിക്കാൻ പറ്റുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹൈപ്പർ കൊളസ്ട്രോ മിയ..

അതായത് രക്തത്തിലെ കൊളസ്ട്രോളിനെ അമിതമായ അവസ്ഥ..അതുകൂടാതെ അമിതരക്തസമ്മർദ്ദം.. ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഡയബറ്റീസ്.. ഇവയെല്ലാം മറ്റ് പ്രധാന കാരണങ്ങളാണ്.. തടയാൻ പറ്റുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കൊളസ്ട്രോളാണ്.. നമ്മളിപ്പോൾ പല രാജ്യങ്ങളും നോക്കിയാൽ അത് യൂറോപ്യൻ രാജ്യങ്ങൾ.. കഴിഞ്ഞ മൂന്നു ദശകങ്ങളായി ഹാർട്ടറ്റാക്ക് കുറയാനുള്ള കാരണം ഈ കൊളസ്ട്രോളും ഹൈപ്പർ ടെൻഷൻ പ്രോപ്പർ ആയി ട്രീറ്റ്മെൻറ് ചെയ്യുന്നതും പുകവലി നിർത്തുന്നതും ആണ്..