പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നവും ഹാർട്ട് അറ്റാക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. ബന്ധമുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. വിശദമായി അറിയുക..

നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഉദ്ധാരണപ്രശ്നങ്ങൾ എന്ന് പുരുഷന്മാരിൽ വളരെയധികം കൂടിവരികയാണ്.. 40 വയസ്സ് കഴിഞ്ഞ കഴിഞ്ഞ പുരുഷന്മാർക്ക് എല്ലാം ഇന്ന് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. എൻറെ അടുത്ത പരിശോധനയ്ക്ക് വരുന്നവരിൽ ധാരാളം ആളുകളും ഈയൊരു ഉദ്ധാരണ പ്രശ്നം കൊണ്ടു വരുന്നവരാണ്.. അപ്പോൾ ഈ ഉദ്ധാരണ പ്രശ്നവും ഹൃദയാഘാതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമ്മളെല്ലാവരും അറിഞ്ഞിരിക്കണം.. അങ്ങനെ ബന്ധമുണ്ട് എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്..

ശരിക്കും ഉദ്ധാരണപ്രശ്നങ്ങൾ ഹൃദയാഘാതവും തമ്മിൽ നല്ല ബന്ധമുണ്ട് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.. ഇറ്റലിയിൽ ഒരു പ്രശസ്ത യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനം.. അതുപോലെതന്നെ അമേരിക്കയിലെ ഒരു പ്രശസ്ത ക്ലിനിക്കിൽ നടത്തിയ പഠനങ്ങൾ.. ഇവയെല്ലാംതന്നെ വ്യക്തമാക്കുന്നത് ഈ ഉദ്ധാരണ പ്രശ്നവും ഹാർട്ട് അറ്റാക്കും തമ്മിൽ വളരെ വലിയ ബന്ധമുണ്ട് എന്നാണ്.. അതായത് ഹൃദയാഘാതത്തിന് ഒരു മുന്നോടിയാണ് ഉദ്ധാരണ പ്രശ്നം എന്നാണ് ഈ പഠനങ്ങൾ വ്യക്തമാക്കുന്നത്.. അമേരിക്കയിൽ നടത്തിയ പഠനത്തിൽ ഏതാണ്ട് 14000 പേർ ഉൾപ്പെടുന്നു..40 വയസ്സുകഴിഞ്ഞ പുരുഷന്മാരിൽ ഏകദേശം പത്ത് വർഷം നീണ്ട പഠനത്തിൽ ഒടുവിൽ ആണ് അവർ ഈയൊരു കാര്യം കണ്ടെത്തിയത്..

അതായത് ഈ ഉദ്ധാരണ പ്രശ്നം ഉള്ള മിക്ക ആളുകളിലും ഭാവിയിൽ ഹൃദയാഘാതം ഉണ്ടാകുന്നു എന്നത് ആണ് അവരുടെ പ്രധാന കണ്ടെത്തൽ.. അപ്പോൾ എന്തുകൊണ്ടാണ് ഈ ഉദ്ധാരണ പ്രശ്നം ഉള്ള ആളുകൾക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് അല്ലെങ്കിൽ ഉദ്ധാരണ പ്രശ്നം ഉള്ള ആളുകളെല്ലാം ഒരു കാർഡിയോളജി ചെക്കപ്പ് നടത്തണോ.. ഇതിനെല്ലാം പുറകിൽ ഉള്ള കാരണങ്ങൾ നിങ്ങൾ ശരിക്കും വ്യക്തമായി മനസിലാക്കിയിരിക്കണം.. ഉദാരണ പ്രശ്നങ്ങൾക്ക് പല കാരണങ്ങൾ ഉണ്ട് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം..