കഫക്കെട്ട് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ഇതു വരുമ്പോൾ നമുക്ക് വീട്ടിൽ തന്നെ ഇരുന്ന് മാറ്റിയെടുക്കാനുള്ള പൊടിക്കൈകൾ എന്തൊക്കെയാണ്.. വിശദമായി അറിയുക..

കഫക്കെട്ട്.. നമുക്കെല്ലാവർക്കും കോമൺ ആയി അറിയാവുന്ന ഒരു ലക്ഷണമാണ്.. പക്ഷേ അതിൻറെ ഇംഗ്ലീഷ് വാക്ക് എന്താണ് എന്ന് ചോദിച്ചു എന്നാൽ പെട്ടെന്ന് നമ്മൾ പകച്ചു പോകും.. നമുക്ക് വളരെ കോമൺ ആയിട്ട് അറിയാവുന്ന ഒരു രോഗമാണ് കഫക്കെട്ട്.. കുട്ടികളിൽ ഇത് കുറുകുറുപ്പ് ആയിട്ട് വരുന്നതായി അമ്മമാർ പറയാറുണ്ട്.. ഈ കഫം കെട്ടി നിൽക്കുന്ന അവസ്ഥ രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ പരിഹരിക്കാൻ സാധിക്കും.. കാരണം ഈ കഫക്കെട്ട് നീണ്ടുനിൽക്കുന്ന അതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന വർഷങ്ങളായി ഉള്ള ആളുകൾ നമുക്കറിയാം.. ഈ കഫക്കെട്ട് ഉണ്ടാകുന്നതിനുള്ള കാരണങ്ങളെന്തൊക്കെയാണ്.. ഇതിൻറെ കാരണങ്ങൾ അറിഞ്ഞാൽ മാത്രമേ നമുക്കത് എഫക്റ്റീവ് ആയി പരിഹരിക്കാൻ സാധിക്കും..

മിക്കവാറും ആളുകളുടെ കഫക്കെട്ട് നമുക്ക് രണ്ടു ദിവസം കൊണ്ടുതന്നെ പരിഹരിക്കാൻ സാധിക്കും.. 95 ശതമാനവും പരിഹരിക്കാം.. പക്ഷേ അതിനെ കറക്റ്റ് ആയ ട്രീറ്റ്മെൻറ് ആവശ്യമായിവരും.. നമുക്ക് കഫക്കെട്ട് വരുമ്പോൾ നമ്മുടെ വീട്ടിൽ തന്നെ കഫക്കെട്ടിന് ചെയ്യാവുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് എന്ന് നോക്കാം.. മിക്കവാറും കഫക്കെട്ട് വരുമ്പോൾ ഒന്നെടുത്താൽ ഒന്നു ഫ്രീ എന്ന് പറയുമ്പോൾ ചുമയും അതിനോടൊപ്പം വരും.. അതുപോലെ ഇവ വരുമ്പോൾ അലർജി പ്രശ്നങ്ങളും ചിലർക്ക് ഉണ്ടാവും..

മൂക്കടപ്പ് അതുപോലെ തുമ്മൽ കണ്ണ് ചൊറിച്ചിൽ.. ദേഹം ചൊറിഞ്ഞു തടിക്കുക തുടങ്ങിയ അലർജി പ്രശ്നങ്ങൾ.. ഇവ ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ് കഫക്കെട്ട് ശ്വാസംമുട്ടൽ തുമ്മൽ പോലെയുള്ളവ ഉണ്ടാകുന്നത്.. മിക്കവാറും ആളുകളുടെ കഫക്കെട്ടിന് കാരണം ഈ പറയുന്ന അലർജി പ്രശ്നങ്ങൾ തന്നെയാണ്.. ഇനി ചുരുക്കം ചില ആളുകളിൽ പലതരത്തിലുള്ള ഇൻഫെക്ഷൻ പ്രശ്നങ്ങൾ കൊണ്ടുവരാം..