സ്ത്രീകളിലെ ബ്രസ്റ്റിൽ വരുന്ന പ്രധാന ആന രോഗങ്ങൾ.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ നിസ്സാരമായി അവഗണിക്കരുത്.. സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് സ്ഥനം അല്ലെങ്കിലും ബ്രസ്റ്റ് തുടങ്ങിയവയിൽ വരുന്ന കുറച്ചു ഡിസീസ് നെക്കുറിച്ച് പരിചയപ്പെടാം.. എൻറെ അടുത്ത് കൂടുതൽ രോഗികളും പരിശോധനയ്ക്ക് വരുന്നത് ബ്രസ്റ്റിലെ വേദന ആയിട്ട് വരാറുണ്ട്.. ചിലർക്ക് അത് മാസമുറ ഉണ്ടാകുന്ന അതിനോടനുബന്ധിച്ച് ആയിരിക്കും.. ആ ഒരു സമയത്ത് ചിലർക്ക് വേദന അനുഭവപ്പെടും അത് കഴിഞ്ഞാൽ അത് മാറിക്കിട്ടും.. ചിലർ കാൻസറിനെക്കുറിച്ചുള്ള പേടി കാരണം വരാറുണ്ട്.. ഇങ്ങനെ ഉണ്ടാവുമ്പോൾ ഞങ്ങൾ മാമോഗ്രാം ചെയ്തു നോക്കും വേറെ ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല.. അതുപോലെ സ്ഥനത്തിൽ പഴുപ്പ് ഉണ്ടായിട്ട് സ്ത്രീകൾ വരാറുണ്ട്.. കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന അമ്മമാർക്ക് ചിലപ്പോൾ അതിൻറെ ശരിയായ വശങ്ങൾ അറിയില്ലായിരിക്കും..

മുലയിൽ ഉണ്ടാകുന്ന പഴുപ്പ് ബുദ്ധിമുട്ടായി വരും.. പണ്ട് നമ്മൾ ഇതെല്ലാം കീറൽ ആയിരുന്നു പക്ഷേ ഇപ്പോൾ അൾട്രാസൗണ്ട് സഹായത്താൽ ഈ പഴുപ്പ് കുത്തിയെടുത്ത് ആൻറിബയോട്ടിക് ചിലപ്പോൾ ഒന്നിൽ കൂടുതൽ തവണ കുത്തി എടുക്കേണ്ടിവരും.. എന്നാലും കീറൽ ബുദ്ധിമുട്ടില്ലാതെ നമുക്ക് ഇത് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.. അതുപോലെ ബ്രേസ്റ്റിലെ മുഴകൾ ആയിട്ട് വരാറുണ്ട്.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാ മുഴകളും ക്യാൻസർ അല്ല.. പ്രത്യേകിച്ച് ചെറുപ്രായത്തിൽ വരുന്ന പല മുഴകളും കാൻസർ അല്ല.. എന്നാലും നമ്മൾ അത് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.. എന്നിട്ട് സ്കാനിങ് എല്ലാം ചെയ്തത് ക്യാൻസർ അല്ല എന്ന് ഉറപ്പുവരുത്തണം..

അതുപോലെ ചിലർക്ക് നീർക്കെട്ട് ആയിട്ട് വരാറുണ്ട്.. ഇതിന് നീര് കുത്തി എടുക്കുമ്പോൾ പലർക്കും അത് ഒഴിവായി പോകാറുണ്ട്.. പിന്നെ വരുന്ന ഒരു പ്രശ്നം മുലക്കണ്ണിൽ വരുന്ന നീർക്കെട്ട് ആണ്.. ഇത് വെള്ളം പോലെ വരാം മഞ്ഞനിറത്തിൽ വരാം.. അതുപോലെ കറുത്തനിറത്തിൽ വരാം.. കൂടുതൽ നമുക്ക് ക്യാൻസർ സാധ്യത തോന്നുന്നത് അതിൽ രക്തത്തിൻറെ അംശം കലരുമ്പോൾ ആണ്.. അതും നമ്മൾ ഇതുപോലെ മാമോഗ്രാം .. സ്കാനിങ് അതിൻറെ പരിശോധനകൾ എല്ലാം ചെയ്യുമ്പോൾ അതിലൂടെ സർജറി വല്ലതും വേണോ എന്ന് വിലയിരുത്തും.. ഇനി നമുക്ക് ബ്രസ്റ്റിലെ വരുന്ന ഏറ്റവും പ്രധാന അസുഖമായ ക്യാൻസർ എന്ന ഇതിലേക്ക് കടക്കാം.. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ ബ്രസ്റ്റ് കാൻസർ ആണ്..