നിങ്ങൾക്ക് വിഷാദരോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം.. ഈ നാല് ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ശ്രദ്ധിക്കുക..

മാനസിക രോഗങ്ങളിൽ പലർക്കും കേട്ടു പരിചയമുള്ള ഒരു രോഗാ വസ്ഥയാണ് ഡിപ്രഷൻ അഥവാ വിഷാദരോഗം.. ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ള ആളുകളാണ് നമ്മൾ പലരും.. അതൊരു പരീക്ഷയിലെ തോൽവി ആവാം.. ബന്ധങ്ങളിലെ തകർച്ച ആവാം.. ഒരു മരണം ആവാം.. ഒരു രോഗാവസ്ഥ ആവാം.. തൊഴിലില്ലായ്മ അങ്ങനെ എന്തും ആവാം.. ഈ സമയങ്ങളിലെല്ലാം നമുക്ക് ഒരുപാട് വിഷമവും സങ്കടവും പ്രയാസങ്ങളും നമ്മൾ അനുഭവിക്കുന്നുണ്ട്.. എന്നാൽ ഇതുതന്നെയാണോ വിഷാദരോഗം.. പലപ്പോഴും ആളുകൾ ഞാൻ വളരെ ഡിപ്രസ്ഡ് ആണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.. എന്നാൽ വിഷാദരോഗവും ഈ പറയുന്ന കാര്യങ്ങൾ നമ്മൾ അനുഭവിക്കുന്ന വിഷമങ്ങളും ഒന്നുതന്നെയാണ് എന്ന് നമുക്ക് പരിശോധിക്കാം.. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സ്ഥായി ആയ വിഷാദ ഭാവം ആണ് വിഷാദരോഗത്തിന് ആദ്യ ലക്ഷണം..

രാവിലെ തൊട്ട് വൈകുന്നേരം വരെ ഒരു സങ്കട ഭാവം.. അത് പ്രത്യേക സന്ദർഭങ്ങൾ ആയ ഒരു വ്യക്തിയും ആയോ ബന്ധപ്പെട്ട ഇരിക്കണം എന്നില്ല.. ഒന്നും ചെയ്യാൻ ഒരു താല്പര്യമില്ലായ്മ.. പണ്ട് വളരെ ആസ്വദിച്ചു സന്തോഷത്തോടെ ചെയ്തിരുന്ന പല കാര്യങ്ങളും പോലും ഇന്ന് ചെയ്യാൻ തോന്നുന്നില്ല.. അത് ആസ്വദിക്കാൻ സാധിക്കുന്നില്ല അതിൽ സന്തോഷം കണ്ടെത്താൻ സാധിക്കുന്നില്ല.. ഇതാണ് വിഷാദരോഗത്തിന് രണ്ടാമത്തെ ലക്ഷണങ്ങൾ.. ഉദാഹരണത്തിന് എന്നും പത്രം വായിച്ചിരുന്ന ആളാണെങ്കിൽ അല്ലെങ്കിൽ ടിവി കാണുന്ന ആൾ ആണെങ്കിൽ ഈ പറയുന്ന കാര്യങ്ങളിൽ ഒന്നും ഇപ്പോൾ പണ്ടത്തെപ്പോലെ സന്തോഷം കണ്ടെത്താൻ സാധിക്കുന്നില്ല.. ഇക്കാര്യങ്ങൾ ചെയ്യാൻ ഒട്ടും തോന്നുന്നില്ല..