ചെറുപ്പം നിലനിർത്താൻ ആയിട്ട് നമുക്ക് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ.. ഇതിന് ആയിട്ട് വീട്ടിൽ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ..

നിങ്ങൾക്ക് ഒരു അഞ്ചു വയസ്സ് കുറയ്ക്കാൻ താല്പര്യമുണ്ടോ.. പലപ്പോഴും നമ്മുടെ സൗന്ദര്യ പരിചരണത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു കാര്യമാണ് മുഖത്ത് ഉണ്ടാവുന്ന കരിവാളിപ്പ്.. പ്രായമാകുന്തോറും മുഖത്ത് ചെറിയ ചുളിവുകൾ ഉണ്ടാവുക.. അവിടെയും ഇവിടെയും ഒക്കെ ആയിട്ട് തൂങ്ങി വരിക.. ഈ സൗന്ദര്യത്തിലും മുഖ സൗന്ദര്യം മാത്രമല്ല.. ശരീരസൗന്ദര്യവും ഒരു വലിയ ഘടകമാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം.. അപ്പോൾ ഈ മുഖ സൗന്ദര്യം സംരക്ഷിക്കാൻ.. ശരീര സൗന്ദര്യം വർധിപ്പിക്കാൻ..

നമ്മുടെ നടപ്പും ബോഡി ലാംഗ്വേജ് എല്ലാം നല്ല രീതിയിൽ മാറ്റിയെടുക്കാൻ.. നമ്മുടെ യൗവനം നിലനിർത്താൻ.. പ്രത്യേകിച്ച് നമ്മുടെ മമ്മൂക്ക അതുപോലെ മഞ്ജു വാര്യർ നമുക്ക് നല്ല ഉദാഹരണങ്ങൾ ആയിട്ട് നമ്മുടെ മുമ്പിലുണ്ട്.. അപ്പോൾ അവരുടെ ജീവിതത്തിൽ നിന്ന് നമുക്ക് പഠിച്ചെടുക്കാൻ ഉള്ളത് എന്തൊക്കെ കാര്യങ്ങളാണ്.. ഇത്തരം കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാം.. ഈ മുഖത്തും അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുവാൻ ആയിട്ട് പല ട്രീറ്റ്മെൻറ് കളും ഇന്ന് മോഡേൺ മെഡിസിനിൽ ഇന്ന് അവൈലബിൾ ആണ്.. ഇന്ന് നമ്മൾ അതിനെക്കുറിച്ച് അല്ല സംസാരിക്കുന്നത്.. നമ്മുടെ ജീവിത ശൈലിയിലെ ക്രമീകരണങ്ങൾ വഴി ഈ കാര്യങ്ങൾ എങ്ങനെ ചെയ്യാം എന്നാണ്..

അതിൽ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നമ്മുടെ എക്സസൈസ്.. അതുപോലെ ഡയറ്റ് അതായത് ഭക്ഷണക്രമം.. നമ്മുടെ സ്ട്രെസ്സ് മാനേജ്മെൻറ്.. പ്രത്യേകിച്ചും നമ്മുടെ മനസ്സും ശരീരവും വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒരു സാഹചര്യമാണ് എന്ന് നമുക്ക് പലർക്കും പറയാതെ തന്നെ അറിയാം.. പക്ഷേ പലപ്പോഴും നമ്മൾ മറന്നുപോകുന്നു.. അപ്പോൾ ഈ സ്ട്രസ്സ് മാനേജ്മെൻറ് നമ്മൾ വളരെയധികം പ്രാധാന്യം കൊടുക്കണം.. നാലാമത്തെ കാര്യം നമ്മുടെ റിലേഷൻഷിപ്പ് അതായത് ബന്ധങ്ങൾ.. നമ്മുടെ ജീവിത ശൈലികൾ ക്രമപ്പെടുത്താനും സന്തോഷങ്ങൾ കൊണ്ടുവരുന്നത് എല്ലാം നമ്മുടെ റിലേഷൻഷിപ്പ് ആണ് നമ്മൾ ഏറ്റവും കൂടുതൽ സഹായിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *