എന്താണ് ഇമ്മ്യൂണോ തെറാപ്പി.. അലർജി മാറ്റുവാൻ ഇതെങ്ങനെ സഹായിക്കുന്നു.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

അലർജി പൂർണമായും മാറ്റാം എന്ന് പല ഹെഡിങ് ഉള്ള വീഡിയോസ് നിങ്ങൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത് അങ്ങനെയല്ല.. നമ്മൾ നൂറുകണക്കിന് ക്ലിനിക്കൽ ട്രയൽ നടത്തി അതിൽ നിന്നും നല്ലൊരു റിസൾട്ട് കിട്ടിയത് മാത്രമേ മോഡേൺ മെഡിസിനിൽ നമുക്ക് പ്രോട്ടോകോൾ പ്രകാരം ഉപയോഗിക്കാനും ട്രീറ്റ്മെൻറ് ആയിട്ട് രോഗികൾക്ക് കൊടുക്കുവാനും കഴിയുള്ളൂ.. നമ്മൾ ഇന്ന് സംസാരിക്കുന്നത് അതുപോലെയുള്ള ഒരു അലർജിക് സ്പെസിഫിക് ആയിട്ടുള്ള ട്രീറ്റ്മെൻറ് പറ്റിയും അത് അലർജി പൂർണമായും മാറ്റാൻ സഹായിക്കുന്ന അല്ലെങ്കിൽ അത്രയും അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഒരു പുതിയ ചികിത്സാ രീതിയാണ് എന്നുള്ളതു കൊണ്ടുതന്നെ അത് കോൺഫിഡൻസ് ആയിട്ട് ജനങ്ങൾക്കു മുന്നിലെത്തിക്കാൻ ശ്രമിക്കുകയാണ്..

അതിശൈത്യമുള്ള യൂറോപ്പ്.. കാനഡ പോലുള്ള രാജ്യങ്ങളിൽ പോലും വളരെയധികം പ്രാബല്യത്തിലുള്ള ആസ്ട്രേലിയയിൽ ഉള്ള എൻറെ പെങ്ങളുടെ മകൾക്ക് പോലും ഈ ട്രീറ്റ്മെൻറ് കൊടുക്കുന്നു എന്നത് കൊണ്ട് എനിക്ക് അതിൽ അത്രയധികം വിശ്വാസം ഉള്ളതു കൊണ്ടാണ് ഇമ്മ്യൂണോ തെറാപ്പി എന്ന് പറയുന്ന ഈ ഒരു ട്രീറ്റ്മെൻറ് നേ കുറിച്ച് നിങ്ങളുമായി സംസാരിക്കുന്നത്.. ഇമ്മ്യൂണോ തെറാപ്പി എന്ന് പറയുമ്പോൾ നിങ്ങൾ വിചാരിക്കും അത് എന്താണ്..

അതിൻറെ സാങ്കേതികത എന്താണ്.. ഇത് സാധാരണ ട്രീറ്റ്മെൻറ് ഇൽ നിന്നും അതിന് എന്താണ് വ്യത്യാസം ഉണ്ടായിരിക്കുന്നത് എന്നൊക്കെ.. ഏറ്റവും ചെറിയ ഒരു ഉദാഹരണത്തിൽ നിന്നു നമുക്ക് തുടങ്ങാം.. പലപ്പോഴും അവധിക്ക് ഗൾഫിൽ നിന്നും വീട്ടിലേക്ക് എത്തുന്ന ചെറിയ കുട്ടികൾക്ക് ഒരു കൊതുക് കടിച്ചാൽ പോലും ആ ഭാഗം ചൊറിഞ്ഞു തടിച്ച വ്രണങ്ങൾ ആയിട്ട് മാറുന്നത് നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാവും..