പ്രമേഹരോഗം വരാൻ ആയിട്ടുള്ള പ്രധാന സാഹചര്യങ്ങൾ എന്തൊക്കെയാണ്.. ഫാറ്റി ലിവർ പ്രശ്നം ഉണ്ടെങ്കിൽ അത് നിസ്സാരമായി തള്ളിക്കളയരുത്.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നം ചർച്ച ചെയ്യാം എന്നാണ് വിചാരിക്കുന്നത് പക്ഷേ അതിൻറെ ഒരു വ്യത്യാസം ആയ രീതിയിൽ നമുക്ക് ഡിസ്കഷൻ ചെയ്യാം.. നമുക്ക് എല്ലാവർക്കും അറിയാം ഫാറ്റിലിവർ നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ടാവും.. അതുപോലെ പ്രമേഹ രോഗത്തെ കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാവും.. അല്ലെങ്കിൽ ഇതിനെ കുറിച്ചുള്ള വീഡിയോസ് നിങ്ങൾ കണ്ടിട്ടുണ്ടാവും.. പക്ഷേ ഈ പ്രമേഹ രോഗം എങ്ങനെ ഉണ്ടാകുന്നു എന്നും അതിനകത്ത് ഈ ഫാറ്റി ലിവർ പ്രാധാന്യം എന്താണ് എന്നും..

ഈ രണ്ടു പ്രശ്നങ്ങൾ തമ്മിലുള്ള ലിങ്ക് ആണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്.. ഇത് പ്രധാനപ്പെട്ട ഒരു ലിങ്ക് തന്നെയാണ് കാരണം പലപ്പോഴും രോഗികൾ ഇത് രണ്ടും രണ്ട് പ്രശ്നങ്ങൾ ആയിട്ടാണ് കാണുന്നത്.. സ്കാനിങ് എപ്പോഴോ ചെയ്യുമ്പോൾ ഫാറ്റിലിവർ ഉണ്ട് എന്ന് പറഞ്ഞു അതുകൂടാതെ പിന്നെ എപ്പോഴോ നോക്കിയപ്പോൾ പ്രമേഹമുണ്ട് എന്നു പറഞ്ഞു.. പ്രമേഹ രോഗത്തിന് ചികിത്സ ആ രീതിയിൽ മുന്നോട്ടു പോകുന്നു പക്ഷേ ഫാറ്റി ലിവർ ഉള്ളതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യണം എന്ന് പറഞ്ഞിട്ടില്ല.. അതുകൊണ്ട് അതിനെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല അതിനു വേണ്ടി ഒന്നും ചെയ്യുന്നില്ല.. ഇത്തരം സാഹചര്യങ്ങളിൽ രോഗികൾ എന്നെ കാണാൻ വരാറുണ്ട്..

അപ്പോൾ ഇതിനകത്ത് ആദ്യം മുതിർന്ന ആളുകൾ വരുന്ന പ്രമേഹം വരാൻ ആയിട്ടുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. കാരണം പലപ്പോഴും ഇത് രോഗികൾ തന്നെ ചോദിക്കുന്ന ഒരു ചോദ്യമാണ്.. ഈ രീതിയിലല്ല ചോദിക്കുന്നത് അവർ സാധാരണ ചോദിക്കുന്നത് ഇപ്പോൾ എനിക്ക് പ്രമേഹരോഗം ഇല്ല പക്ഷേ എൻറെ ഫാമിലിയിൽ പലർക്കും പ്രമേഹരോഗം ഉണ്ട്.. എനിക്ക് പ്രമേഹരോഗം വരാൻ ആയിട്ടുള്ള സാധ്യത ഉണ്ടോ.. അല്ലെങ്കിൽ അങ്ങനെ വരാൻ ഉള്ള സാഹചര്യത്തിൽ ആണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.. എന്ന് കണ്ടുപിടിക്കാൻ ആയിട്ട് എന്ത് ചെയ്യാൻ സാധിക്കും.. അങ്ങനെയാണ് സാധാരണ ചോദ്യങ്ങൾ വരാറുള്ളത്..

Leave a Reply

Your email address will not be published. Required fields are marked *