തൈറോയ്ഡ് നമുക്കുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം.. ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇത് പരിഹരിക്കാനായി നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും.. വിശദമായി അറിയുക..

ലോകമൊട്ടാകെ നൂറിൽ അഞ്ച് പേരെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഹൈപ്പോതൈറോയ്ഡിസം.. അഥവാ തൈറോയ്ഡ് ഹോർമോൺ ഇൽ വരുന്ന കുറവ്.. ഇത് രണ്ടു തരത്തിൽ ഉണ്ടാവാം.. പ്രൈമറി തൈറോയ്ഡിസം അതായത് നമ്മുടെ തൈറോയ്ഡിന് നിയന്ത്രിക്കുന്ന ടി എസ് എച്ച് എന്ന ഹോർമോൺ രക്തത്തിൽ ശരിയായ രീതിയിൽ കാണുമെങ്കിലും തൈറോയ്ഡിന് വേണ്ടരീതിയിൽ അതിൻറെ ഹോർമോൺ പുറപ്പെടുവിക്കാൻ കഴിയാത്ത ഒരു അവസ്ഥ.. രണ്ടാമത്തേത് സെക്കൻഡറി തൈറോയ്ഡിസം.. ഇത് ഇതിൻറെ ഓപ്പോസിറ്റ് ആയിട്ടുള്ള ഒരു പ്രശ്നമാണ്.. ശരിക്കും ഈ ഹൈപോതൈറോയ്ഡിസത്തൽ 90 ശതമാനവും ഓട്ടോ ഇമ്മ്യൂൺ ടൈപ്പ് ആണ്..

അപ്പോൾ തൈറോയ്ഡ് ഹോർമോൺ ഇൽ വരുന്ന കുറവുകൾ കൊണ്ട് എന്താണ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം. എപ്പോഴും ഒരു ഒരു ഉറക്കം തൂങ്ങി ഇരിക്കുന്ന ഒരു അവസ്ഥ.. അതുപോലെ ദഹനപ്രശ്നങ്ങൾ.. മെൻസസിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ സ്ത്രീകൾക്ക്.. അതുപോലെ അമിതമായ മുടി കൊഴിച്ചൽ.. അതുപോലെ തടി കൂട്ടുന്ന ഒരു അവസ്ഥ.. നിങ്ങൾ എത്രതന്നെ ഭക്ഷണം നിയന്ത്രിച്ചാലും തടി കൂടാന്ന ഒരു അവസ്ഥ.. ഹാർട്ട് റേറ്റ് കുറയുക.. പിന്നെ നല്ലൊരു ശതമാനം രോഗികളിലും ഡിപ്രഷൻ പോലുള്ള വരുക..

തൈറോയ്ഡിന് ഇപ്പോൾ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന വ്യക്തികൾക്ക് ആണെങ്കിൽ ഇതിൻറെ ലക്ഷണങ്ങൾ ഉണ്ടായിരിക്കും.. അല്ലാത്ത വ്യക്തികൾക്ക് ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് ചെയ്തു നോക്കേണ്ടത് അത്യാവശ്യമാണ്.. കാരണം പലപ്പോഴും ഇത് വളരെ കോമൺ ആയിട്ടുള്ള ഒരു അസുഖം ആയതുകൊണ്ട് നിങ്ങൾക്ക് തൈറോയ്ഡ് ലെവൽ കുറയുന്നതിനുള്ള സാഹചര്യമുണ്ട്.. ഇതുതന്നെ പ്രഗ്നൻറ് ആയിട്ടുള്ള സ്ത്രീകളിൽ കുറച്ചുകൂടി പ്രാധാന്യമർഹിക്കുന്നു..