കുടലിലെ ക്യാൻസർ ഉണ്ടാകുന്നതിൻ്റ് ലക്ഷണങ്ങൾ.. ശരീരത്തിലുണ്ടാകുന്ന എല്ലാ മുഴകളും കാൻസർ ആണോ.. വിശദമായ അറിയുക..

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് കുടലിലും ഉണ്ടാകുന്ന കാൻസർ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നത് വേണ്ടിയാണ്.. ആദ്യം നമുക്ക് ഈ കാൻസർ എന്താണ് എന്ന് മനസ്സിലാക്കാം.. മുഴകൾ കുഴപ്പമുള്ള മുഴകളും ഉണ്ട് അതുപോലെ കുഴപ്പമില്ലാത്ത മുഴകളും ഉണ്ട്.. ഇങ്ങനെ കുഴപ്പമുള്ള അതിനെ നമ്മൾ ക്യാൻസർ എന്നു പറയുന്നു.. കഴിഞ്ഞു ഒരു ദിവസം ഒരു രോഗി വന്നു ചോദിച്ചു ഒരു മുഴ വലുതായി വരുന്നു.. അത് കാൻസർ ആണ് എന്ന് കരുതി പേടിച്ചിട്ടാണ് വന്നിരിക്കുന്നത്.. ഒരു നൂറ് ശതമാനം അവർ തന്നെ ഉറപ്പിച്ചു അത് ക്യാൻസറാണെന്ന്.. എല്ലാ വലുതാകുന്ന മുഴകളും കാൻസർ അല്ല.. അതുപോലെ ശരീരത്തിലുണ്ടാകുന്ന എല്ലാ മുഴകളും കാൻസർ അല്ല..

മുഴകൾ വലുതാകുന്ന അതിൻറെ ഒപ്പം തന്നെ അതിൻറെ ചുറ്റുമുള്ള ദശകൾ എല്ലാം നശിപ്പിച്ചു വലുതാകുമ്പോൾ അതു മറ്റുള്ള അവയവങ്ങളിലേക്ക് കൂടി ബാധിക്കുമ്പോൾ അത്തരം മുഴകളെ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത് അതിനെയാണ് ക്യാൻസർ എന്ന് പറയുന്നത്.. എല്ലാ മുഴകളും എടുത്തു മാറ്റേണ്ടത് തന്നെയാണ്.. കുഴപ്പം ഉള്ളത് ആണെങ്കിലും അല്ലാത്ത ആണെങ്കിലും അത് എടുത്തു മാറ്റേണ്ടത് തന്നെയാണ്.. കുഴപ്പമുള്ള മുഴകൾക്ക് അതിനുശേഷം ബാക്കിയുള്ള ചികിത്സാരീതികൾ എടുക്കേണ്ടതായി വരും.. ഈ കോളോ റെക്ടൽ എന്ന് പറയുമ്പോൾ നമ്മൾ വൻ കുടലിനെ ആണ് ഉദ്ദേശിക്കുന്നത്..