തൈറോയ്ഡ് ആൻറിബോഡി ടെസ്റ്റ് എപ്പോഴാണ് ചെയ്യേണ്ടത്.. മറ്റ് ടെസ്റ്റുകളും ഇതും തമ്മിലുള്ള വ്യത്യാസം എന്താണ്.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം തൈറോയ്ഡ് ആൻറി ബോഡീസ്.. തൈറോയിഡീലെ ആൻറി ബോഡികൾ നമ്മൾ എപ്പോഴാണ് രക്തത്തിൽ നമ്മൾ ചെക്ക് ചെയ്യുന്ന ടെസ്റ്റ് എപ്പോഴാണ് നമ്മൾ നോക്കേണ്ടത് എന്ന്.. ഈ ടെസ്റ്റിന് പ്രാധാന്യം എന്താണെന്നും.. എപ്പോഴാണ് അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടത് എന്നും.. എന്നുള്ള കാര്യത്തെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമുക്കെല്ലാവർക്കും അറിയാം തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ കഴുത്തിന് മധ്യഭാഗത്ത് ഒരു ചിത്രശലഭത്തിനെ ആകൃതിയിൽ ഇരിക്കുന്ന ഒരു ഗ്രന്ഥിയാണ്.. ഈ ഗ്രന്ഥിയിൽ നിന്ന് തൈറോയ്ഡ് ഹോർമോൺ ഉണ്ടാകുന്നു.. ഈ ഹോർമോൺ നമ്മുടെ ശരീരത്തിൻറെ ആക്ടിവിറ്റി യെ കൺട്രോൾ ചെയ്യുന്നു..

മെറ്റബോളിസം കണ്ട്രോൾ ചെയ്യുന്നത്.. നമ്മുടെ എനർജി ലെവൽ കൺട്രോൾ ചെയ്യുന്നു.. അപ്പോൾ നീ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ പ്രമേഹരോഗം കഴിഞ്ഞാൽ കോമൺ ആയിട്ട് നമ്മുടെ ഹോർമോൺ പ്രശ്നങ്ങളിൽ കാണുന്ന ഒരു പ്രശ്നമാണ് ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ.. ഈയടുത്തകാലത്ത് രോഗികൾ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഈ ആൻറി ബോഡീസ് നമ്മൾ ടെസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടോ.. ആൻറി ബോഡീസ് ടെസ്റ്റ് എപ്പോഴാണ് നമ്മൾ ചെയ്യേണ്ടത്.. അതിനെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാൻ.. അപ്പോൾ തൈറോയ്ഡ് ആൻറി ബോഡീസ് എന്ന് പറയുന്നത് നമ്മൾ പ്രധാനമായും പറയുന്നത് മൂന്നുതരം ആൻറി ബോഡീസ് ആണ്..

ആൻറി ടിപിഓ ആൻറി ബോഡീസ്..ആൻറി തൈറോയ്ഡ് ഗ്ലോബൽ ആൻഡ് ബോഡീസ്.. TSH റിസപ്റ്റർ ആൻറി ബോഡീസ്.. ഇങ്ങനെ മൂന്നുതരം ആൻറി ബോഡീസ് ഉണ്ട്.. ഓരോ ആൻറി ബോഡീസ് പ്രാധാന്യം എന്താണ് എന്ന് നമുക്ക് മനസ്സിലാക്കാം.. കാരണം പലർക്കും പല രോഗികൾക്കും ഇതിനെക്കുറിച്ച് പല പല തെറ്റിദ്ധാരണകൾ ഉണ്ട്.. ആൻറി ടി പി ഓ ആൻറി ബോഡീസ് ആണ് നമ്മൾ കോമൺ ആയി ചെക്ക് ചെയ്യുന്നത്. ഇത് സാധാരണ നോക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം താഴ്ന്നു പോകുകയും.. അതുപോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടുതൽ നിൽക്കുമ്പോഴും ഒരു ടെസ്റ്റ് ചെയ്തു നോക്കാറുണ്ട്..