വിട്ടുമാറാതെ ഉള്ള നടുവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും.. ഏതെല്ലാം സാഹചര്യങ്ങളിൽ ഇത് നമുക്ക് വരാം..

ജീവിതത്തിലൊരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവർ വളരെ കുറവാണ്.. നടുവേദന ഉള്ള ആളുകളിൽ പ്രധാനപ്പെട്ട സംശയം എന്താണ് എൻറെ നടുവേദനയ്ക്ക് കാരണം എന്നുള്ളതാണ്.. നടുവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്.. അത് നമുക്ക് എങ്ങനെ പരിഹരിക്കാം.. നടുവേദനയേ നമുക്ക് പ്രധാനമായും രണ്ടു രീതിയിൽ തരംതിരിക്കാം.. ഒന്നാമത്തെ നടുവിന് മാത്രം വേദനയുണ്ടാക്കുന്ന കാരണങ്ങൾ രണ്ടാമത് നടുവിൽ നിന്ന് ഇറങ്ങി കാലിലേക്ക് വേദന ഉണ്ടാക്കുന്ന സാഹചര്യങ്ങൾ.. ഇതിൽ കൂടുതലായി വേദന ഉണ്ടാകുന്നത് കാലിൽ ആയിരിക്കും.. ഇത് രണ്ട് വിഭാഗങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനു മുൻപായി..

ഏതെല്ലാം സ്ട്രക്‌ചെഴ്സ് ആണ് നടുവിനു വേദന ഉണ്ടാക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ നടുവിന് ഭാഗത്ത് കുറേ കശേരുക്കൾ ഉണ്ട്.. അതായത് നട്ടെല്ല് എന്ന് പറയുന്ന കശേരുക്കൾ.. നട്ടെല്ലുകളുടെ ഇടയിലായി ചെറിയ ഡിസ്കുകൾ ഉണ്ട്.. ഈ ഡിസ്കിന് പുറകിലാണ് കാലിലേക്ക് വരുന്ന നാഡികൾ ഉള്ളത്.. അതിൻറെ പുറകിലായി നോക്കുകയാണെങ്കിൽ ഓരോ കശേരുക്കൾക്ക് ഇടയിലും ചെറിയ ചെറിയ സന്ധികൾ കാണാം.. അതിനു താഴെയായി ഇടുപ്പ് എല്ല് കാണാം.. ഇതിനെല്ലാം കവർ ചെയ്തു കൊണ്ട് പുറത്ത് പേശികൾ ഉണ്ടാവും..

ഇതിൽ പറഞ്ഞ എല്ലാ വസ്തുക്കളും വേദനയുണ്ടാക്കാം സാധ്യതയുള്ളതാണ്.. അപ്പോൾ നമ്മൾ ആദ്യം പറഞ്ഞതുപോലെ നടുവേദന മാത്രം ഉണ്ടാകുന്നത് ഏതെല്ലാം കാരണങ്ങൾ കൊണ്ടാണ്.. എന്ന് നമുക്ക് ആദ്യം ചർച്ച ചെയ്യാം.. ഒന്നാമത് ആയിട്ട് നടുവിലേക്ക് മാത്രം വേദന കൂടുതലുണ്ടാകും കാലിലേക്ക് ഉണ്ടാവില്ല.. അത്തരത്തിൽ ഉള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ഡിസ്ക് ആണ്.. ഈ കശേരുക്കൾക്ക് ഇടയിലുള്ള ഡിസ്ക്.. ഡിസ്കിന് പ്രത്യേകത.. ഡിസ്ക് രണ്ട് രീതിയിൽ വേദന ഉണ്ടാകും.. ഡിസ്ക് തന്നെ വേദനാജനകമായി മാറും അതിനെയാണ് നമ്മൾ തേയ്മാനം എന്നു പറയുന്നത്..