പ്രമേഹരോഗവും കണ്ണിൻറെ കാഴ്ചയും.. ഇക്കാര്യങ്ങൾ അറിയാതെ പോയാൽ നിങ്ങളുടെ കണ്ണടിച്ചു പോകും..

നമുക്ക് എല്ലാവർക്കും അറിയുന്ന പോലെ നമ്മുടെ സമൂഹത്തിൽ പ്രമേഹരോഗം വളരെ കൂടുതലാണ്.. നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഷുഗർ കൂടുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്നു പറയുന്നത്.. ഈ പ്രമേഹം നമ്മളെ പല അവയവങ്ങളെയും ബാധിക്കാറുണ്ട്.. അതുപോലെ നമ്മുടെ കണ്ണുകളെയും അത് ബാധിക്കും.. ഈ കണ്ണുകൾക്ക് ബാധിച്ചാൽ എന്താണ് പ്രശ്നം എന്ന് വച്ചാൽ കണ്ണിൻറെ കാഴ്ച പോകും.. കാഴ്ച നഷ്ടപ്പെടുകയും അത് തിരിച്ചു കിട്ടാത്ത ഒരു അവസ്ഥയിലേക്ക് എത്തുകയും ചെയ്യും..

ഇന്ന് സംസാരിക്കാൻ പോകുന്നത് ഡയബറ്റിക് റെറ്റിനോപ്പതി എന്ന വിഷയത്തെക്കുറിച്ചു ആണ്.. അപ്പോൾ പ്രമേഹം വന്നു കഴിഞ്ഞ അഞ്ചാറു വർഷം കഴിഞ്ഞ് അയാൾക്ക് ആരിലാണ് സാധാരണ കണ്ണിൻറെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ആദ്യഘട്ടത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എങ്കിലും പിന്നീട് അത് അന്ധതയ്ക്ക് കാരണമാകും.. ഈ പ്രമേഹം എങ്ങനെയാണ് നമ്മുടെ കണ്ണിന് ബാധിക്കുന്നത്.. പ്രമേഹം നിയന്ത്രിക്കുന്നു ആളുകൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ല പക്ഷേ പ്രമേഹം നിയന്ത്രണത്തിലല്ലാത്ത ആളുകൾക്ക് കണ്ണിനു പ്രശ്നം ഉണ്ടാവും..