ആസ്പിരിൻ ഗുളികകൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ആയി.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ആസ്പിരിൻ ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ദിവസേന കഴിക്കുന്ന ഒരു മരുന്നാണ് ഇത്.. ഈ മരുന്ന് ബ്ലഡ് തിന്നർ ആയിട്ടാണ് മിക്ക ആളുകളും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.. ഇത് എല്ലാ ആളുകളും കഴിക്കേണ്ടത് ഉണ്ടോ.. അത് വെറുതെ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ.. ഈ ആസ്പിരിൻ മരുന്നിനു സൈഡ് ഇഫക്റ്റുകൾ എന്തൊക്കെയാണ്.. നമ്മൾ പ്രധാനമായും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. തുടങ്ങിയ വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്..

വേദനസംഹാരികൾ ആയിട്ടുള്ള ചില മരുന്നുകളിൽ ഒന്നാണ് ആസ്പിരിൻ.. സ്റ്റിറോയ്ഡ് അല്ലാത്ത നീർക്കെട്ട് കുറയ്ക്കുന്ന ആൻറി ഇൻഫ്ളമേറ്ററി ആയിട്ടുള്ളതും പെയിൻ കുറയ്ക്കുന്നത് ആയിട്ടുള്ള ഒരു മരുന്നാണ് ഈ ആസ്പിരിൻ.. പിന്നെ എന്തിനാണ് അത് ബ്ലഡ് തിന്നർ എന്ന രൂപത്തിൽ കഴിക്കുന്നത്.. ആസ്പിരിൻ മരുന്ന് മാത്രമാണ് നമ്മൾ ഈ ഒരു ഗ്രൂപ്പിൽ പെടുത്തിയിരിക്കുന്നത്.. കാരണം അതിൻറെ ആൻറി പ്ലേറ്റ്ലെറ്റ്സ് പ്രോപ്പർട്ടി ആണ്.. നമ്മുടെ രക്തം കട്ടപിടിക്കാൻ ആയിട്ടുള്ള ബ്ലഡിലെ ഒരു പ്രത്യേകതരം ഫാക്ടർസ് ആണ്.. ഈ പ്ലേറ്റ്ലെറ്റ് എതിരെ പ്രവർത്തിക്കുന്ന അതുകൊണ്ടുതന്നെ രക്തം പെട്ടെന്ന് കട്ടപിടിച്ചു പോകില്ല എന്നുള്ളതാണ് ആസ്പിരിൻ ഗുളിക കഴിക്കുന്നത് കൊണ്ടുള്ള ഗുണം..

ആസ്പിരിൻ ഗുളിക കഴിക്കുമ്പോൾ അതോടൊപ്പം തന്നെ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമാണ് ഒത്തിരി ബ്ലീഡിങ് ഉണ്ടാകാനുള്ള സാധ്യത ഉള്ള ആളുകൾ ആസ്പിരിൻ ഗുളികകൾ സ്ഥിരമായി കഴിക്കരുത്.. അത് എപ്പോഴൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. പല്ല് പറിക്കുന്ന അതിനുമുൻപ് ഡോക്ടർ ഈ ഗുളിക ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ പറയുന്നത് ഇതുകൊണ്ടാണ്.. അതുപോലെതന്നെ ബ്ലീഡിംഗിന് സാധ്യതയുള്ള സർജറി പോലുള്ളവ.. അതുപോലെതന്നെ ആക്സിഡൻറ് ആയി വന്ന ആളുകൾക്കും ആസ്പിരിൻ ഗുളിക നിർത്തി വയ്ക്കാറുണ്ട്..

https://youtu.be/-GD6klGMz20