ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന മുടികൊഴിച്ചിൽ പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾ.. ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കുക..

ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ അതുപോലെതന്നെ മുടിയുടെ ഉള്ള് കുറഞ്ഞു പോവുക എന്നത്.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രോഗികൾ വന്ന പറയാറുള്ളത് ഡോക്ടർ മുടി കൊഴിഞ്ഞു പോകുന്നത് അതുപോലെതന്നെ മുടിയുടെ ഉള്ള് കുറയുന്നുണ്ട്.. അതുപോലെ മുടിയുടെ അറ്റം പിളരുന്നത് ഉണ്ട്.. എന്നാൽ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം തലയോട്ടി കാണുന്ന രീതിയിൽ മുടികൊഴിച്ചിൽ ഉണ്ട് അതല്ലാതെ നെറ്റി നല്ലോണം കയറുന്നുണ്ട് എന്നുള്ളതാണ്..

എന്താണ് ഇതിൻറെ എല്ലാം യഥാർത്ഥ കാരണം.. ഇതെങ്ങനെ നമുക്ക് പരിഹരിക്കാം എന്നുള്ളതാണ് ഇന്ന് നിങ്ങളുമായി സംസാരിക്കുന്നത്.. പ്രധാനമായും മുടിയുടെ ഉള്ള് കുറയുന്നതിന് കാരണങ്ങൾ എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ.. മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥ അല്ലെങ്കിൽ മുടി നല്ലോണം നേർത്ത വരുന്ന അവസ്ഥ.. അതുമല്ലെങ്കിൽ മുടി പൊട്ടി പോകുന്ന ഒരു അവസ്ഥ ആണ്.. ഇത്തരം മൂന്നു രീതിയിലാണ് പ്രധാനമായും പ്രശ്നങ്ങൾ കാണപ്പെടുന്നത്.. നമുക്കറിയാം ഒരു ആരോഗ്യവാനായ വ്യക്തിയുടെ തലയിൽ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ മുടിയിഴകൾ കാണപ്പെടുന്നു..

ഒരു ദിവസം നമ്മുടെ മുടിയുടെ വളർച്ച എത്രത്തോളം ഉണ്ട് എന്ന് ചോദിച്ചു .3 മില്ലി മീറ്ററാണ് ഒരു ദിവസം ഒരാളുടെ തലമുടിയുടെ വളർച്ച.. ഇത് നമ്മുടെ ജനിതകപരമായ മാറ്റങ്ങൾ ഉപയോഗിച്ച് മാറ്റങ്ങൾ വരുന്നുണ്ട് പക്ഷേ നോർമൽ ആയിട്ട് എത്രയാണ് വളർച്ച കാണപ്പെടുന്നത്.. ഇതിൽ തന്നെ പാരമ്പര്യഘടകങ്ങൾ അനുസരിച്ച് നോക്കുമ്പോൾ മുടി കൂടുന്നതായും കുറയുന്നതായും കാണപ്പെടുന്നു ഉണ്ട്.. നമ്മുടെ മുടി നിർമ്മിച്ചിരിക്കുന്നത് കെരാറ്റിൻ എന്ന് പറയുന്ന പ്രോട്ടീൻ കൊണ്ടും ആണ്..